തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ഓണപരീക്ഷകൾ ഇന്ന് ആരംഭിക്കും. യുപി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാർഥികൾക്കാണ് ഇന്നുമുതൽ പരീക്ഷകൾ ആരംഭിക്കുന്നത്. എൽപി വിഭാഗത്തിന് ബുധനാഴ്‌ച മുതലാണ് പരീക്ഷ. ഒന്നുമുതൽ 10 വരെ ക്ലാസുകളിലെ പരീക്ഷ 26ന് സമാപിക്കും. പരീക്ഷാ ദിവസങ്ങളിൽ അവധി പ്രഖ്യാപിക്കേണ്ടി വന്നാൽ ആ പരീക്ഷ 29 ന് നടക്കും. ഒന്ന്, രണ്ട് ക്ലാസുകളിൽ പരീക്ഷയ്ക്ക് സമയപരിധി ഉണ്ടാകില്ല. പരീക്ഷകളുടെ ചോദ്യപ്പേപ്പര്‍ ചോര്‍ച്ച തടയാനുള്ള മാര്‍ഗനിര്‍ദേശങ്ങളും പുറത്തിറക്കി.
















