ടിക്കി ടാക്ക, മോളിവുഡ് ടൈംസ് തുടങ്ങിയ സിനിമകളില്‍ നിന്നും പുറത്താക്കിയെന്നും താരം കൂടുതല്‍ പ്രതിഫലം ചോദിച്ചുവെന്നുമുള്ള വിവാദ ചർച്ചകളിൽ തുറന്ന് പറച്ചിലുമായി നടൻ നസ്ലെൻ. സര്‍ക്കാസം ആണെന്നാണ് ആദ്യം കരുതിയതെന്നും രണ്ട് ദിവസം കഴിഞ്ഞാണ് അത് അങ്ങനെയല്ലെന്ന് മനസിലായതെന്നും താരം പറയുന്നു. പുതിയ സിനിമയായ ലോകയുടെ പ്രൊമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തിലാണ് നടന്റെ പ്രതികരണം.
താരം പറയുന്നു….
സര്‍ക്കാസം ആണെന്നാണ് ഞാനും ആദ്യം കരുതിയത്. രണ്ട് ദിവസം കഴിഞ്ഞാണ് അത് അങ്ങനെ അല്ല എന്ന് മനസിലായത്. പലതും റൂമറുകളാണ്. ടിക്കി ടാക്കയില്‍ നിന്നും എന്നെ പുറത്താക്കിയെന്നാണ് പറഞ്ഞത്. ടിക്കി ടാക്കയില്‍ ജോയിന്‍ ചെയ്യാന്‍ രണ്ട് ദിവസമുള്ളപ്പോഴാണ് ഞാനിത് കാണുന്നത്. ആസിഫിക്കയേക്കാള്‍ കൂടുതല്‍ പ്രതിഫലം ചോദിച്ചുവെന്നൊക്കെയാണ് പറഞ്ഞത്. അടിസ്ഥാന രഹിതമായ കാര്യങ്ങളാണ്. ആള്‍ക്കാര്‍ക്ക് തോന്നുന്ന കാര്യങ്ങള്‍ എഴുതി വിടുന്നതാകും. പറഞ്ഞിട്ട് കാര്യമില്ല. ഞാന്‍ കമന്റുകള്‍ വായിക്കാറില്ല. ഇതിലൊന്നും ചെയ്യാനില്ല. ഓരോരുത്തരുടേയും അവരുടെ ഭാവനയില്‍ എഴുതി വിടുകയാണ്. അതില്‍ നമ്മള്‍ക്കൊന്നും പറയാനില്ല. നമ്മള്‍ നമ്മളുടെ ജോലിയില്‍ ശ്രദ്ധിക്കുക. ടിക്കി ടാക്കയുടെ റൂമർ ഞാന്‍ പടത്തില്‍ ജോയിന്‍ ചെയ്തുവെന്ന കാര്യം പോസ്റ്റ് ചെയ്തതോടെ തീര്‍ന്നു. അതുപോലെ തന്നെയാണ് എല്ലാം. പടം പേസട്ടും എന്നാണ് പറയാനുള്ളത്.
content highlight: Naslen
















