സംവിധായകനായ ശേഖർ കപൂർ തന്റെ ഷൂട്ടിങ് ലൊക്കേഷനിൽ നിന്നുള്ള അന്തരിച്ച നടി ശ്രീ ദേവിയുടെ ചിത്രം പങ്കുവെച്ചത് വൈറലായി. ഇന്ത്യൻ സിനിമയിലെ “ആദ്യ വനിതാ സൂപ്പർസ്റ്റാർ” എന്നാണ് ശ്രീദേവിയെ പൊതുവിൽ വിശേഷിപ്പിക്കപ്പെടുന്നത്.
ഇൻസ്റ്റാഗ്രാം ഹാൻഡിൽ നടിയുടെ ഒരു പഴയകാല ചിത്രം ശേഖർ കപൂർ പങ്കുവെച്ചത്. “മിസ്റ്റർ ഇന്ത്യ” എന്ന ക്ലാസിക് സിനിമയുടെ ലൊക്കേഷനിൽ നിന്നുള്ള ചിത്രമാണ് ശേഖർ കപൂർ പങ്കുവെച്ചത്. 1987-ൽ പുറത്തിറങ്ങിയ മിസ്റ്റർ ഇന്ത്യയിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് അനിൽ കപൂറായിരുന്നു.
അക്കാലത്ത് മികച്ച വാണിജ്യ വിജയം നേടിയ ചിത്രവുമായിരുന്നു മിസ്റ്റർ ഇന്ത്യ. 1987 ലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ രണ്ടാമത്തെ ചിത്രമായ മിസ്റ്റർ ഇന്ത്യ 100 മില്യൺ രൂപയിലധികമാണ് ബോക്സോഫീസിൽ കളക്ഷൻ നേടിയത്.
content highlight: Sreedevi
















