ഫഫ എന്നാൽ മലയാളികൾക്കത് ഫഹദ് ഫാസിലാണ്. താരത്തിനോട് സിനിമാപ്രമേകൾക്കുള്ളത് പ്രത്യേക ആരാധനയാണുള്ളത്. ഇപ്പോഴിതാ സിനിമയെല്ലാം കഴിഞ്ഞ് ബാഴ്‌സലോണയിലെ ഊബര്‍ ഡ്രൈവറാവണമെന്ന ആഗ്രഹത്തെ കുറിച്ചു താരം തുറന്നു പറയുകയാണ്. പേളി മാണിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഫഹദ് ഇക്കാര്യം വ്യക്തമാക്കിയത്.
ഫഹദ് പറയുന്നു………
കുറേ ആഗ്രങ്ങള്‍ ഉണ്ടെന്നും അതില്‍ ഒരെണ്ണം ഈയടുത്ത് പറഞ്ഞ, ബാഴ്‌സലോണയിലെ ഊബര്‍ ഡ്രൈവറാവുന്നതാണ്. ആളുകളെ ഒരു സ്ഥലത്തുനിന്ന് മറ്റൊരു സ്ഥലത്തേക്ക് എത്തിക്കുന്നത് നല്ലതല്ലേ ഇവിടെ കൊച്ചിയില്‍ എന്തുകൊണ്ട് എന്നായിരുന്നു പേളിയുടെ അടുത്ത ചോദ്യം. ഇതിന് ഒരുനിമിഷംപോലം ചിന്തിക്കാതെ തന്നെ ഫഹദിന്റെ മറുപടി, ‘ട്രാഫിക് ഇത്തിരി കൂടുതലാണ്’. ഇവിടെയും ഓടിക്കാമെങ്കിലും അവിടുത്തെ റോഡുകള്‍ കുറച്ചുകൂടെ നല്ലതാണെന്നും ഫഹദ് പറയുന്നു.
content highlight: Fahad Fazil
















