മുഖത്ത് മുഖക്കുരു വന്നാൽ അവ ഒരു കറുത്ത പാടായി അവശേഷിക്കും. ഈ പ്രശ്നം നമ്മൾ എല്ലാവരും നേരിടേണ്ടി വന്നിട്ടുണ്ട്, എന്ത് തേച്ചാലും ആ പാട് മാറില്ല.
ഹോർമോൺ പ്രശ്നങ്ങൾ മുതൽ അമിതമായ സൂര്യപ്രകാശം, പോഷകാഹാരക്കുറവ് എന്നിവ മുഖക്കുരുവിന് കാരണമാകും എന്നതാണ്. ഇത് പരിഹരിക്കാൻ ഉപയോഗിക്കാവുന്ന ചില വീട്ടുവൈദ്യങ്ങളുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം?
ഇതിന് വേണ്ടത് ഇരട്ടിമധുരം, പാല്‍ എന്നിവയാണ്. ഇരട്ടിമധുരം അഥവാ ലിക്കോറൈസ് ഒരു ആയുര്‍വേദ മരുന്നാണ്. ഇതിന് പല ആരോഗ്യഗുണങ്ങളുമുണ്ട്. ഇരട്ടിമധുരം പൊടി വാങ്ങാന്‍ കിട്ടും. അല്ലെങ്കില്‍ ആയുര്‍വേദ കടകളില്‍ നിന്നും ഇതു വാങ്ങി ഉണക്കിപ്പൊടിയ്ക്കുക. നല്ല ശുദ്ധമായവ തന്നെ വേണം, ഉപയോഗിയ്ക്കുവാന്‍. മുഖത്തിന് നിറം നല്‍കാനും പാടുകള്‍ മാറാനുമെല്ലാം ഇതേറെ നല്ലതാണ്.
പാല്‍ പല ആരോഗ്യഗുണങ്ങള്‍ക്കൊപ്പം സൗന്ദര്യഗുണങ്ങളുമുള്ള ഒന്നാണ്. നല്ലൊരു മോയിസ്ചറൈസറാണ് ഇത്. ചര്‍മത്തിലേയ്ക്ക് ആഴ്ന്നിറങ്ങി ചര്‍മത്തിന് ഉള്ളില്‍ നിന്നും പോഷണം നല്‍കുന്ന ഒന്നാണ്. ഇത് ചർമ്മത്തിലെ ചുളിവുകളും പാടുകളുമെല്ലാം മാറാന്‍ ഏറെ നല്ലതാണ്.
ഈ കൂട്ട് തയ്യാറാക്കാന്‍
ഇരട്ടിമധുരം പൊടിച്ചതില്‍ അല്‍പം പാല്‍ ചേര്‍ത്തിളക്കി മിശ്രിതമാക്കണം. മുഖം കഴുകിത്തുടച്ച് ഈ മിശ്രിതം മുഖത്തിടണം. ഇത് 20 മിനിറ്റിന് ശേഷം കഴുകാം. ഇത് ആഴ്ചയില്‍ രണ്ടു മൂന്നു ദിവസം അടുപ്പിച്ചു ചെയ്യാം. അല്‍പനാള്‍ അടുപ്പിച്ച് ചെയ്താല്‍ ഗുണം ലഭിയ്ക്കും. മുഖത്തെ കറുത്ത പാടുകളും പുള്ളികളുമെല്ലാം മാറാന്‍ ഏറെ നല്ലതാണ് ഇത്.
















