ഈ ഓണക്കാലത്ത് അണിയാൻ കാലാതീതമായ കാശുമാലയും ഗുട്ട പുഷാലുവുമൊക്കെ അണിനിരത്തുകയാണ് പ്രമുഖ ആഭരണ നിർമ്മാതാക്കളായ കുശാൽസ് ഫാഷൻ ആൻഡ് സിൽവർ ജ്വല്ലറി. ഓണം ആഘോഷിക്കാൻ തയ്യാറെടുക്കുന്ന മലയാളികൾക്ക് ബൃഹത്തായ ഉത്സവകാല ആഭരണ കളക്ഷൻ അവതരിപ്പിച്ചിരിക്കുകയാണ് കുശാൽസ്.

പരമ്പരാഗത ആഭരണങ്ങളെ നൂതന ഡിസൈനുകളുമായി സംയോജിപ്പിച്ച് ഓണം വിപണി കീഴടക്കാൻ ഒരുങ്ങുകയാണ് കുശാൽസ്. മലയാളി ആഘോഷങ്ങളുടെ ഉത്സവമായ ഓണക്കാലത്ത് ആഭരണങ്ങളുടെ പങ്ക് നന്നായി മനസിലാക്കിയാണ് കുശാൽസ് ഫാഷൻ ആൻഡ് സിൽവർ ജ്വല്ലറി ഇത്തവണ ഓണം വിപണിയിൽ എത്തുന്നത്. കാലാതീതങ്ങളായ ആഭരണ പാരമ്പര്യങ്ങളെ പുതുയുഗ ഫാഷനുമായി കോർത്തിണക്കി നിരവധി ആഭരണങ്ങളാണ് കുശാൽസ് അവതരിപ്പിക്കുന്നത്.

പുരാതന രീതിയിൽ പണികഴിപ്പിച്ചിട്ടുള്ള മാലകൾ, നാണയ രൂപങ്ങൾ ഇഴുകിച്ചേർത്ത കാശുമാലയെ അനുസ്മരിപ്പിക്കുന്ന നെക്‌ലേസുകൾ, മുത്തുകൾ പതിച്ച ഗുട്ട പുഷാലൂ എന്നിവ കൂടാതെ പരമ്പരാഗത ജിമുക്കകൾ, കാലാതീത ഡിസൈനുകളിൽ നിർമ്മിച്ച വളകൾ, മോതിരങ്ങൾ, കമ്മലുകൾ തുടങ്ങി നിരവധി ആഭരണങ്ങളാണ് കുശാൽസ് ഇത്തവണ ഓണാഘോഷങ്ങൾക്കായി മലയാളികൾക്കു മുന്നിൽ അവതരിപ്പിക്കുന്നത്.

“സമൃദ്ധിയുടെയും സന്തോഷത്തിന്റെയും പാരമ്പര്യത്തിന്റെയും ആഘോഷമായ ഓണക്കാലത്ത്, കേരളത്തിലെ ഉപഭോക്താക്കൾക്കായി പ്രത്യേകം തയ്യാറാക്കിയ ഒരു ആഭരണ ശേഖരം അവതരിപ്പിക്കുന്നതിൽ ഞങ്ങൾ ആവേശഭരിതരാണ്. ഇന്നത്തെ സ്ത്രീകളുടെ അഭിരുചിക്കനുസരിച്ച് രൂപകൽപ്പന ചെയ്ത, കേരളത്തിന്റെ സമ്പന്നമായ ആഭരണ പാരമ്പര്യങ്ങളുടെ സത്തയുള്ള ആഭരണ ശേഖരമാണ് കുശാൽസ് മുന്നോട്ട് വയ്ക്കുന്നത്. ഓണമാഘോഷിക്കുക മാത്രമല്ല, കേരളത്തിന്റെ സാംസ്കാരിക പാരമ്പര്യവും സമകാലിക ശൈലിയും സംയോജിപ്പിക്കുന്ന വ്യത്യസ്തവും ഉയർന്ന നിലവാരമുള്ളതുമായ ആഭരണ ഡിസൈനുകൾ മലയാളികൾക്കു മുന്നിൽ അവതരിപ്പിക്കുക എന്ന ഞങ്ങളുടെ പ്രതിബദ്ധതയെയും പുതിയ ശേഖരം അടയാളപ്പെടുത്തുന്നു,” കുശാൽസ് ഫാഷൻ ആൻഡ് സിൽവർ ജ്വല്ലറി സഹസ്ഥാപകനായ മനീഷ് ഗുലേച്ഛ പറഞ്ഞു.

കാശുമാല ഡിസൈനിലുള്ള ആഭരണങ്ങളും മുത്തുകൾ പതിച്ച ഗുട്ട പുഷാലുവും യഥാക്രമം 2690 രൂപ, 3390 രൂപ എന്നീ വിലകളിലാണ് ലഭ്യമാക്കുന്നത്. ക്ഷേത്ര പാരമ്പര്യങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട കാലാതീതങ്ങളായ സ്വർണ്ണ ഡിസൈനുകൾ മികവും ചാരുതയും വർദ്ധിപ്പിക്കുന്നവയാണ്. ഏതു വേഷത്തിനും അനുയോജ്യങ്ങളായ ആഭരണ ഡിസൈനുകൾ ഈ ഓണക്കാലത്ത് സവിശേഷമായ ഉത്സാവാനുഭൂതി സംജാതമാക്കാൻ പോന്നവയാണ്. രാജ്യമെമ്പാടുമുള്ള 38 ലധികം നഗരങ്ങളിലുള്ള 100 ൽ പരം കുശാൽസ് ഫാഷൻ ജ്വല്ലറി സ്റ്റോറുകളിലും, കുശാൽസ് ഡോട്ട് കോം വെബ്സൈറ്റിലും കുശാൽസ് മൊബൈൽ ആപ്പിളും ആഭരണങ്ങൾ വാങ്ങാം.
STORY HIGHLIGHT: Kushal’s Fashion Jewellery
















