മലയാളികളുടെ പ്രിയ സംഗീത സംവിധായകനാണ് സുഷിൻ ശ്യാം. ഹിറ്റുകളാകത്ത പല ചിത്രങ്ങളിലെയും പാട്ടുകളെ ഹിറ്റാക്കിയത് സുഷിനാണ്. ഇപ്പോഴിതാ ഏറ്റവും പുതിയ സന്തോഷവും സ്വപ്നസാഫല്യവും പങ്കുവെച്ച് രംഗത്ത് വന്നിരിക്കുകയാണ്. തന്നെ എ.ആർ. റഹ്മാൻ ഫോളോ ചെയ്ത സന്തോഷമാണ് ഏറ്റവും പുതിയ വിശേഷം. സുഷിൻ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
എ.ആർ. റഹ്മാൻ തന്നെ ഫോളോ ചെയ്യാനാരംഭിച്ച വിവരം ഒരു സ്ക്രീൻഷോട്ട് പങ്കുവെച്ചുകൊണ്ടാണ് സുഷിൻ ശ്യാം അറിയിച്ചത്. ‘ശരിക്കും ഇതെന്റെ ആദ്യത്തെ ഫാൻ ബോയ് മൊമെന്റ് ആണ്. നിങ്ങളുടെ സന്ദേശത്തിന് നന്ദിയുണ്ട്’ എന്നാണ് ചിത്രം ഇൻസ്റ്റാഗ്രാമിൽ സ്റ്റോറിയായി പോസ്റ്റ് ചെയ്തുകൊണ്ട് സുഷിൻ ശ്യാം കുറിച്ചത്. അമൽനീരദ് സംവിധാനം ചെയ്ത ബൊഗെയ്ൻവില്ലയാണ് സുഷിൻ ഒടുവിൽ സംഗീതസംവിധാനം നിർവഹിച്ച മലയാളചിത്രം. ചിദംബരം സംവിധാനം ചെയ്യുന്ന ബാലൻ ആണ് സുഷിന്റേതായി വരുന്ന പുതിയ ചിത്രം.
‘റേ’ എന്ന ആൽബത്തിലൂടെ ഇൻഡി മ്യൂസികിലേക്കും സുഷിൻ അടുത്തിടെ രംഗപ്രവേശം ചെയ്തിരുന്നു. ഡൗൺട്രോഡൻസ് എന്ന സ്വന്തം ബാൻഡിനൊപ്പം സംഗീത പരിപാടികളിലും സുഷിൻ സജീവമാണ്.
content highlight: Sushin Shyam
















