ചുരുങ്ങിയ കാലം കൊണ്ട് തെന്നിന്ത്യയിലെ മുൻനിര നടിമാരുടെ പട്ടികയിലേക്ക് എത്തിയ അഭിനേത്രിയാണ് സംയുക്ത മേനോൻ. 2016 ൽ മോളിവുഡ് കോമഡി ‘പോപ്‌കോൺ’ എന്ന ചിത്രത്തിലൂടെയാണ് സംയുക്ത മേനോൻ സിനിമാ ലോകത്തേക്ക് കടന്നുവന്നത്. ബോക്സ് ഓഫീസിൽ വലിയ ചലനം സൃഷ്ടിക്കുന്നതിൽ ചിത്രം പരാജയപ്പെട്ടെങ്കിലും, പുതുമുഖമായ സംയുക്തയുടെ ആത്മവിശ്വാസത്തോടെയുള്ള പ്രകടനത്തിന് മികച്ച സ്വീകാര്യത ലഭിച്ചു. നടിയുടെ ചിത്രങ്ങളിൽ ശ്രദ്ധേയമായത് തീവണ്ടി (2018) യാണ്.
മലയാളത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിമാരിൽ ഒരാളായി സംയുക്ത കണക്കാക്കപ്പെടുന്നു. കടുവയ്ക്കുശേഷം സംയുക്ത മലയാളം വിട്ട് തമിഴിലേക്കും തെലുങ്കിലേക്കും ചേക്കറി. പവൻ കല്യാണിനൊപ്പം ഭീംല നായക് ചെയ്തശേഷം തെലുങ്കിൽ നിന്നാണ് നടിക്ക് ഏറെയും അവസരങ്ങൾ ലഭിക്കുന്നത്.
ഇപ്പോഴിതാ ഒരിക്കൽ ഒരഭിമുഖത്തിൽ സ്വകാര്യ ജീവിതവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് നടി മറുപടി നൽകിയിരുന്നു. ശീലങ്ങളെ കുറിച്ച് സംസാരിക്കവെ ഇടയ്ക്ക് മദ്യപിക്കാൻ താൽപര്യപ്പെടുന്നയാളാണ് താനെന്ന് സംയുക്ത പറയുന്നു. വല്ലപ്പോഴും മദ്യപിക്കാനുള്ള കാരണവും സംയുക്ത അഭിമുഖത്തിൽ വിശദീകരിച്ചു.
എനിക്ക് മദ്യം കഴിക്കുന്ന ശീലമുണ്ട്. ഞാൻ എല്ലാ ദിവസവും മദ്യം കഴിക്കാറില്ല. സമ്മർദ്ദമോ ഉത്കണ്ഠയോ തോന്നുമ്പോൾ ഞാൻ കുറച്ച് കുടിക്കും. അതിലും ഉപയോഗിക്കുന്നത് ഏറെയും വൈനാണ്. മദ്യപിക്കണമോ വേണ്ടയോ എന്നത് ഓരോരുത്തരുടേയും ചോയിസാണെന്നും അതിൽ കമന്റ് ചെയ്യാൻ താൽപര്യപ്പെടുന്നില്ലെന്നും നടി കൂട്ടിച്ചേർത്തു.
















