നടിമാർക്കെതിരെ സ്ത്രീവിരുദ്ധ പരാമർശവുമായി നടൻ മാധവൻ. പ്രായം കുറഞ്ഞ നടിമാര്‍ക്കൊപ്പം അഭിനയിക്കുമ്പോള്‍ സീനിയര്‍ അഭിനേതാക്കള്‍ വളരെയധികം ശ്രദ്ധിക്കണമെന്നും നായികമാരെ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ താന്‍ ശ്രദ്ധാലുവാണെന്നും അദ്ദേഹം പറഞ്ഞു. പ്രമുഖ ഇംഗ്ലീഷ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നടന്റെ പ്രതികരണം. പരാമർശത്തെ അനുകൂലിച്ചും എതിർത്തും സോഷ്യൽ മീഡിയയിൽ ചർച്ച സജീവമാണ്.
മാധവൻ പറയുന്നു…
പ്രായത്തെക്കുറിച്ച് ആദ്യമായി തിരിച്ചറിവുണ്ടാകുന്നത് നിങ്ങളുടെ കുട്ടികളുടെ സുഹൃത്തുക്കള്‍ നിങ്ങളെ അങ്കിള്‍ എന്ന് വിളിച്ചു തുടങ്ങുമ്പോഴാണ്. അത് ഞെട്ടലുണ്ടാക്കുന്നതാണ്. പക്ഷേ പിന്നീട് അതുമായി പൊരുത്തപ്പെടേണ്ടി വരും. പ്രായം കുറഞ്ഞ നടിമാര്‍ക്കൊപ്പം അഭിനയിക്കുമ്പോള്‍ സീനിയര്‍ അഭിനേതാക്കള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. സിനിമകള്‍ ചെയ്യുമ്പോള്‍ നായികമാരെ തിരഞ്ഞെടുക്കുന്നതില്‍ ശ്രദ്ധാലുവായിരിക്കണം. കാരണം അവര്‍ക്ക് നിങ്ങളോടൊപ്പം പ്രവര്‍ത്തിക്കാന്‍ താല്‍പ്പര്യമുണ്ടെങ്കിലും, സിനിമയുടെ മറവില്‍ നടന്‍ പ്രായംകുറഞ്ഞ നടിമാര്‍ക്കൊപ്പം അടിച്ചുപൊളിക്കുകയാണെന്ന് പ്രേക്ഷകര്‍ക്ക് തോന്നിയേക്കാം. ഒരു സിനിമയില്‍ നിന്ന് അത്തരമൊരു തോന്നലാണ് ഉണ്ടാകുന്നതെങ്കില്‍ ആ കഥാപാത്രത്തിന് ബഹുമാനം ലഭിക്കില്ല.
പ്രായം കുറഞ്ഞ സ്ത്രീകളോടൊപ്പം അഭിനയിക്കുന്ന് ആസ്വദിക്കുന്നയാളാണെന്ന് തോന്നാതിരിക്കാന്‍, നായികമാരെ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ താന്‍ ശ്രദ്ധാലുവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തനിക്ക് പ്രായമായെന്നും ചെറുപ്പത്തിലേതുപോലെ വേഷങ്ങള്‍ ചെയ്യാന്‍ കഴിയില്ലെന്നും ആര്‍ മാധവന്‍ നേരത്തെതന്നെ സമ്മതിച്ചിരുന്നു. 22 -കാരനെപ്പോലെ കാര്യങ്ങള്‍ ചെയ്യാന്‍ എന്റെ ശരീരത്തിന് ഇപ്പോള്‍ ശക്തിയില്ലെന്ന തിരിച്ചറിവുണ്ട്. എന്റെ പ്രായത്തിന് അനുയോജ്യമായ വേഷങ്ങളും ഞാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്ന ആളുകളും തമ്മില്‍ ചേര്‍ച്ചയുണ്ടെന്ന് ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. അത് മോശമായി തോന്നാതിരിക്കണം.
content highlight: Actor Madhavan
















