അമ്മ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വാർത്തകളിൽ നിറഞ്ഞ് നിന്ന താരമാണ് നടൻ ബാബുരാജ്. ഇപ്പോഴിതാ പാൻ ഇന്ത്യൻ സിനിമകളിൽ അവസരം ലഭിക്കുന്നതിൽ പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ് താരം.
സിനിമകളിൽ അവസരം ലഭിക്കുന്നതിൽ സന്തോഷമെന്നും പക്ഷേ ഷൂട്ട് ചെയ്ത പല സീനുകളും ചിത്രത്തിൽ ഉണ്ടാകാറില്ലെന്നും താരം പറയുന്നു. ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
ബാബുരാജ് പറയുന്നതിങ്ങനെ…
ഇത്തരം വലിയ സിനിമകളിൽ അവസരം ലഭിക്കുന്നതിൽ ഒരുപാട് സന്തോഷമുണ്ട്, പക്ഷേ ഒരു വിഷമം എന്തെന്ന് വെച്ചാൽ നമ്മളോട് പറയുന്നത് പോലെയല്ല സിനിമയിൽ വരുന്നത്, നമ്മളെ വെച്ച് ഷൂട്ട് ചെയ്ത പല സീനുകളും പടത്തിൽ ഇല്ല, ആ ഒരു കാര്യത്തിൽ വിഷമമുണ്ട്.
content highlight: Baburaj
















