രശ്മിക മന്ദാനയും ആയുഷ്മാന്‍ ഖുറാനെയും പ്രധാന വേഷത്തിലെത്തുന്ന ചിത്രം ‘താമ’യുടെ ടീസര്‍ പുറത്തിറങ്ങി. ഇതുവരെ കാണാത്ത ഗെറ്റപ്പിലാണ് ഇരുവരും ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ടീസര്‍ കണ്ടിട്ട് ഒരു വാംപയര്‍ കഥ ആയിരിക്കുമെന്നാണ് സൂചന.
നവാസുദ്ദീന്‍ സിദ്ദീഖി ഒരു പ്രധാന വേഷത്തിലെത്തുന്ന ചിത്രം മാഡോക്ക് യൂണിവേഴ്‌സിന്റെ മറ്റ് സിനിമകളുടെ കഥയുമായി ബന്ധമുള്ളത് ആയിരിക്കും. ഈ വര്‍ഷം പ്രേക്ഷകര്‍ കാത്തിരിക്കുന്ന ഹൊറര്‍ ചിത്രങ്ങളില്‍ ഒന്നാണ് താമ. സ്ത്രീ പോലെ ഹൊററിന് ഒപ്പം കോമഡിയും കലര്‍ത്തിയാണ് ഈ സിനിമയും ഒരുക്കിയിരിക്കുന്നത്.
മാഡോക്ക് ഫിലിംസിന്റെ ഹൊറര്‍ യൂണിവേഴ്‌സിലെ അഞ്ചാമത് ചിത്രമാണ് താമ. സ്ത്രീ, ഭേടിയാ, മുഞ്ജ്യ, സ്ത്രീ 2 എന്നിവയാണ് മറ്റു സിനിമകള്‍. റിലീസ് ചെയ്ത് 10 ദിവസം കഴിഞ്ഞപ്പോള്‍ തന്നെ സ്ത്രീ 2 ആഗോളതലത്തില്‍ 500 കോടി ക്ലബില്‍ ഇടം നേടിയിരുന്നു. ഇത്തവണ അമര്‍ കൗഷിക്കിന് പകരം മുഞ്ജ്യ സിനിമയുടെ സംവിധായകന്‍ ആദിത്യ സര്‍പോധര്‍ ആണ് താമ ഒരുക്കുന്നത്. ഈ വര്‍ഷം ദീപാവലിക്ക് ചിത്രം തിയേറ്ററുകളിലെത്തും.
















