പ്രണവിന്റെ നായികയായി ഹൃദയത്തിൽ അഭിനയിച്ചത് ചിലര്‍ക്ക് അംഗീകരിക്കാന്‍ സാധിച്ചില്ലെന്ന് വെളിപ്പെടുത്തലുമായി നടി ദർശന. സ്വകാര്യ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം. തനിക്ക് പ്രണവിന്റെ നായികയാകാനുള്ള സൗന്ദര്യമില്ലെന്നാണ് ചിലര്‍ പറഞ്ഞതെന്നാണ് ദര്‍ശന പറയുന്നത്.
താരത്തിന്റെ വാക്കുകളിങ്ങനെ….
ഞാന്‍ കമന്റുകളൊക്കെ വായിക്കാറുണ്ട്. ചെയ്യരുതെന്ന് എന്നോട് എല്ലാവരും പറഞ്ഞിട്ടുണ്ടെങ്കിലും. എന്നെ അതൊന്നും ബാധിക്കാറില്ല. നല്ല മാനസികാവസ്ഥയിലല്ലെങ്കില്‍ ഞാന്‍ ആ വഴി പോകില്ല. എന്താണ് എന്റെ കഥാപാത്രത്തെക്കുറിച്ച് ആളുകള്‍ ചിന്തിക്കുന്നതെന്ന് അറിയാന്‍ ആഗ്രഹമുണ്ട്. എന്റെ മിക്ക സിനിമകളേയും കഥാപാത്രങ്ങളേയും എന്നേയും കുറിച്ച് പലതും എഴുതിപ്പെട്ടിട്ടുണ്ട്. ഹൃദയത്തിന്റെ സമയത്ത് നടന്ന ചര്‍ച്ചകള്‍ വലിയ തമാശകളായിരുന്നു.
സൗന്ദര്യത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും, ഞാന്‍ പ്രണവിന്റെ നായിക ആകാന്‍ പാടില്ലായിരുന്നു എന്നൊക്കെ എഴുതിക്കണ്ടിരുന്നു. അതൊക്കെ എനിക്ക് വലിയ തമാശയായിട്ടാണ് തോന്നിയത്. ചില വൃത്തികെട്ട കമന്റുകള്‍ ക്യാമറയ്ക്ക് മുമ്പില്‍ പറയാനാകില്ല. വളരെ വൃത്തികെട്ടവയായിരുന്നു. പക്ഷെ എനിക്ക് അതൊക്കെ തമാശയായി തോന്നി.
സൗന്ദര്യത്തെക്കുറിച്ചുള്ള നമ്മളുടെ സങ്കല്‍പ്പങ്ങള്‍ വല്ലാതെ ഉറച്ചു പോയതാണ്. ആരെങ്കിലും അതിനെയൊന്ന് ഇളക്കാന്‍ ശ്രമിച്ചാല്‍ നിന്നെ കാണാന്‍ ഭംഗിയില്ല, നീ വൃത്തികെട്ടവളാണെന്ന് ഓര്‍മ്മപ്പെടുത്താന്‍ ആളുകള്‍ ഓടിയെത്തും. ആയിക്കോളൂ എന്നേ ഞാന്‍ പറയൂ. പക്ഷെ ആ കഥാപത്രം അവതരിപ്പിക്കാന്‍ സാധിച്ചതില്‍ ഞാന്‍ സന്തുഷ്ടയാണ്. ആ കാഴ്ചപ്പാടുകളെയൊന്ന് ഇളക്കാന്‍ സാധിച്ചുവല്ലോ എന്ന സന്തോഷമുണ്ട്.
content highlight: Darsana Rajendran
















