താര രാജാക്കന്മാരുടെ മക്കളെല്ലാം സിനിമാ ലോകത്തേക്ക് പ്രവേശിക്കുന്നതാണ് ഇപ്പോഴത്തെ ട്രെന്റ്. എല്ലാ പ്രമുഖ താരങ്ങളുടെയും മകൻ അല്ലെങ്കിൽ മകൾ ഇൻഡസ്ട്രിയിലുണ്ട്. എന്നാൽ ആരാധകരുടെ എപ്പോഴുമുള്ള നിരന്തര ചോദ്യമാണ് നടൻ ജയറാമിന്റെ മകൾ മാളവികയുടേത്.
എന്നാൽ വിഷയത്തിന്മേലുള്ള ചർച്ചകൾക്ക് കൃത്യമായ മറുപടി നൽകി രംഗത്ത് വന്നിരിക്കുകയാണ് മാളവിക. ആശകൾ ആയിരം എന്ന സിനിമയുടെ പൂജയ്ക്കെത്തിയ മാളവിക മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കവെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
മാളവിക പറയുന്നു…
സിനിമയിൽ അഭിനയിക്കുന്നതിനെപ്പറ്റി ആലോചിച്ചിട്ടില്ല. വിവാഹം കഴിഞ്ഞതുകൊണ്ടല്ല അഭിനയിക്കാത്തത്. വിവാഹത്തിന് മുൻപും സിനിമയിൽ വന്നിട്ടില്ല, അതുകൊണ്ടു വിവാഹത്തിന് ശേഷവും അത്തരത്തിൽ ചിന്തിച്ചിട്ടില്ല. അച്ഛനും കണ്ണനും ഒരുമിച്ചഭിനയിക്കുമ്പോൾ അഭിനയിക്കേണ്ടി വരില്ല എന്നാണ് എനിക്ക് തോന്നുന്നത്.
വീട്ടിൽ ആയാലും അവർ തമ്മിൽ നല്ല കോംബിനേഷന്‍ ആണ്. 25 വർഷങ്ങൾക്ക് മുൻപ് അച്ഛനും കണ്ണനും ‘എന്റെ വീട് അപ്പൂന്റേം’ എന്ന സിനിമയിൽ ഒരുമിച്ച് അഭിനയിച്ചിരുന്നു, അന്ന് കണ്ടതുപോലത്തെ ഒരു വൈബ് ഇപ്പോൾ അവരെ ഒരുമിച്ച് കാണുമ്പോഴും ഉണ്ടാകും. അച്ഛനെയും കണ്ണനെയും തമ്മിൽ താരതമ്യം ചെയ്യാൻ കഴിയില്ല.
രണ്ടുപേരും രണ്ടു വ്യക്തികളാണ് എന്നതുപോലെ തന്നെ അവരുടെ സിനിമയോടുള്ള സമീപനവും വ്യത്യസ്തമാണ്. രണ്ടുപേരുടെയും സമാനതകളില്ലാത്ത സ്വഭാവസവിശേഷത ഒരുമിച്ച് വരുമ്പോൾ ഒരു മാജിക്ക് ഉണ്ടാകും. അതാണ് എന്റെ അഭിപ്രായം.
content highlight: Malavika Jayaram
















