കഴിഞ്ഞ ദിവസം മമ്മൂട്ടിയുടെ കളങ്കാവല്‍ എന്ന ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തിറങ്ങിയിരുന്നു. ഇതിന് പിന്നാലെ മമ്മൂട്ടിയുടെ വിവിധ സിനിമകളിലെ പോസ്റ്ററുകള്‍ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം. ചിരിച്ചു കൊണ്ട് ഒരു കസേരയില്‍ ഇരിക്കുന്ന മമ്മൂട്ടിയുടെ ചിത്രമാണ് കളങ്കാവല്‍ ടീം പുറത്തുവിട്ടത്.
ഭ്രമയുഗം, ഭീഷ്മപര്‍വം, റോഷാക്ക്, വണ്‍, ബിഗ് ബി തുടങ്ങിയ സിനിമകളിലെ ചിത്രങ്ങള്‍ ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ‘ഒരേ ഇരുപ്പില്‍ മൂന്ന് ഭാവങ്ങള്‍ മൂന്നു കഥാപാത്രങ്ങള്‍’, ‘ആ ഇരുത്തം നോക്കിയേ…’, ‘ഇരിക്കുന്ന മമ്മൂക്കയെ സൂക്ഷിക്കണം’, എന്നിങ്ങനെ കമന്റുകള്‍ നീളുന്നു.
കഥാപാത്രത്തിന്റെ ഇരിപ്പിൽ പോലുമുള്ള വേരിയേഷൻ നോക്ക് 😘🙏🏻
The best versatile actor in indian cinema
#Kalamkaval #Mammootty pic.twitter.com/PZDfe2iDG9
— Nayanthara ❤️❤️❤️ (@Nayanthara369) August 17, 2025
അതേസമയം, കളങ്കാവല്‍ സിനിമയുടെ പോസ്റ്ററിലെ ബ്രില്ലിയന്‍സും കണ്ടുപിടിച്ചിരിക്കുകയാണ് ആരാധകര്‍. മമ്മൂട്ടി ഇരിക്കുന്നതിന് പിന്നിലുള്ള വലകള്‍ക്കുളില്‍ സ്ത്രീകളുടെ മുഖങ്ങള്‍ കാണാമെന്നും അതില്‍ നിരവധി മുഖങ്ങള്‍ ഉണ്ടെന്നുമാണ് സമൂഹ മാധ്യമങ്ങളിലെ പലരുടെയും കണ്ടെത്തല്‍. പുറത്തുവരുന്ന ഓരോ പോസ്റ്ററും ചിത്രത്തിലെ മമ്മൂട്ടിയുടെ കഥാപാത്രത്തെ കുറിച്ച് ആകാംക്ഷയും കൗതുകവും വര്‍ധിപ്പിക്കുകയാണ്. ഇരയെ കാത്തിരിക്കുന്ന വേട്ടക്കാരന്റെ പ്രതീതിയാണ് പുതിയ പോസ്റ്റര്‍ നല്‍കുന്നത്. ചിത്രത്തില്‍ വിനായകനാണ് മറ്റൊരു പ്രധാന വേഷത്തിലെത്തുന്നത്.
ജിഷ്ണു ശ്രീകുമാറും ജിതിന് കെ ജോസും ചേര്‍ന്നാണ് കളങ്കാവലിന്റെ തിരക്കഥ രചിച്ചത്. ദുല്‍ഖര്‍ സല്മാന് നായകനായെത്തിയ സൂപ്പര്‍ഹിറ്റ് ചിത്രം ‘കുറുപ്പ്’ന്റെ കഥ ഒരുക്കി ശ്രദ്ധ നേടിയ ജിതിന് കെ ജോസ് ആദ്യമായി സംവിധാനം ചെയ്യുന്ന ഈ ചിത്രം മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന ഏഴാമത്തെ ചിത്രം കൂടിയാണ്. വേഫറര്‍ ഫിലിംസാണ് കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത്
അതെസമയം മമ്മൂട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടെന്ന സൂചന നല്കി പേഴ്സണല്‍ അസിസ്റ്റന്റ് ജോര്‍ജ് എസ് ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചിരുന്നു. നിരവധി പേരാണ് മമ്മൂട്ടിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് രംഗത്തെത്തിയിരിക്കുന്നത്. നന്ദി പറഞ്ഞുകൊണ്ടുള്ള വൈകാരിക പോസ്റ്റായിരുന്നു ജോര്‍ജ് എസ് ഫേസ്ബുക്കില്‍ പങ്കുവെച്ചത്. കൈകൂപ്പി നില്ക്കുന്ന മമ്മൂട്ടിയുടെ ചിത്രത്തിനൊപ്പമായിരുന്നു കുറിപ്പ്.
















