ബിഗ് ബോസ് മലയാളം ഷോ സീസണ്‍ ഏഴില്‍ മത്സരാര്‍ഥിയായി എത്തിയ ആളാണ് അനീഷ്. ഇപ്പോഴിതാ ബിഗ് ബോസില്‍ നിന്ന് പുറത്തായ മുന്‍ഷി രഞ്ജിത്ത് അനീഷിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ചര്‍ച്ചയാകുന്നത്. അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തിലാണ് മുന്‍ഷി രഞ്ജിത്തിന്റെ വെളിപ്പെടുത്തല്‍.
മുന്‍ഷി രഞ്ജിത്തിന്റെ വാക്കുകള്‍…..
‘അനീഷ് പ്ലാന്‍ ചെയ്ത് വന്നിരിക്കുന്നതാണ്. ബിഗ് ബോസിന് ഒരു സ്‌ക്രിപ്റ്റുമില്ല. എന്നാല്‍ അനീഷിന് ഒരു സ്‌ക്രിപ്റ്റുണ്ട്. ഇത് എന്ത് ചെയ്യണം, എങ്ങനെ ചെയ്യണം എന്നൊക്കെ കൃത്യമായി പഠിച്ചു വന്നിരിക്കുന്ന ആളാണ്. അത്രയും സ്റ്റഡി ചെയ്ത് വന്നിരിക്കുന്ന വേറെ ആരും ഇല്ല അവിടെ. ഇപ്പോള്‍ ഉള്ളത് ഇദ്ദേഹം മാത്രമാണ്. നമ്മള്‍ ഒരു ധാരണയോടെയാണ് ചെല്ലുന്നത്. ആ ധാരണ ഫ്‌ലക്‌സിബിലിറ്റിക്കനുസരിച്ച് മാറ്റേണ്ടി വരും. പക്ഷേ അദ്ദേഹം പഠിച്ചുവച്ചിരിക്കുന്നത് തന്നെയാണ് അവിടെ ചെയ്യുന്നത്. പക്ഷേ ഇതിനാത്ത് നിന്ന് എത്ര മാത്രം മുന്നോട്ട് പോകാന്‍ കഴിയും എന്ന് കണ്ടറിയണം’.
















