മമ്മൂട്ടിയുടെ ആരോഗ്യനില തൃപ്തികരമായ വാര്‍ത്തയില്‍ പ്രതികരണവുമായി ജുവല്‍ മേരി. ആരോഗ്യത്തോടെ അദ്ദേഹം തിരിച്ചെത്തിയിരിക്കുന്നു എന്നാണ് മമ്മൂട്ടിയുടെ ചിത്രം പങ്കുവെച്ച് കൊണ്ട് ജുവല്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്. മമ്മൂട്ടിയുടെ നായികയായി പത്തേമാരി എന്ന സിനിമയിലൂടെയാണ് ജുവല്‍ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ചത്. ഉട്ടോപ്യയിലെ രാജാവ് എന്ന ചിത്രത്തിലും മമ്മൂട്ടിയുടെ നായികയായാണ് ജുവല്‍ വേഷമിട്ടത്.
View this post on Instagram
നിരവധി പേരാണ് മമ്മൂട്ടിക്ക് ആശംസകള്‍ നേര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ പങ്കുവെക്കുന്നത്. പ്രാര്‍ത്ഥിച്ചവര്‍ക്കും, കൂടെ നിന്നവര്‍ക്കും ഒരുപാട് നന്ദിയെന്നാണ് മമ്മൂട്ടിയുടെ പേഴ്സണല്‍ അസിസ്റ്റന്റായ എസ് ജോര്‍ജ് കുറിച്ചത്.
അതെസമയം ഫേസ്ബുക്കില്‍ മമ്മൂട്ടിക്ക് ഉമ്മ കൊടുക്കുന്ന ചിത്രമാണ് നടന്‍ മോഹന്‍ലാല്‍ പങ്കുവെച്ചത്. മലയാളികള്‍ ഏറെ കാത്തിരുന്ന ഒരു ഫേസ്ബുക്ക് പോസ്റ്റായിരുന്നു മോഹന്‍ലാലിന്റേത്.
വൈകാതെ തന്നെ മമ്മൂട്ടി ഷൂട്ടിങ്ങിലേക്ക് തിരിച്ചെത്തുമെന്നാണ് കരുതപ്പെടുന്നത്. ഇപ്പോള്‍ വന്ന ഈ വാര്‍ത്തയില്‍ ആരാധകര്‍ ഏറെ സന്തോഷത്തിലാണ്.
















