തിരുവാറന്മുള വള്ളസദ്യയ്ക്ക് തുടക്കം. തിരുവാറന്മുള ശ്രീപാർത്ഥസാരഥിക്ക് മുമ്പിൽ 80 ദിവസം നീണ്ടുനിൽക്കുന്ന വള്ളസദ്യയ്ക്ക് തുടക്കം കുറിച്ചുകൊണ്ട് രാവിലെ 9 30ന് ക്ഷേത്രമേൽശാന്തി ശ്രീകോവിലിൽ നിന്നുള്ള ദീപം പള്ളിയോടം പ്രസിഡന്റ് കെ വി സാംബദേവന് നൽകി. അദ്ദേഹം പാചകപ്പുരയിലെ ഭദ്രദീപം തെളിയിച്ചു. തുടർന്ന് മുതിർന്ന പാചക കരാറുകാരൻ ശ്രീ ഗോപാലകൃഷ്ണൻ നായർ കൃഷ്ണവേണി പാചകപ്പുരയിലെ അടുപ്പിലേക്ക് തീ പകർന്നു. പാലും അരിയു പഞ്ചസാരയും ഉരുളിയിലേക്ക് പള്ളിയോട സേവാസംഘം ഭാരവാഹികൾ ഭക്തിപൂർവ്വമർപ്പിച്ചു. പാൽപ്പായസം വെച്ചു ഭക്തർക്ക് വിളമ്പി. വഞ്ചിപ്പാട്ടിന്റെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ പള്ളിയോട പ്രതിനിധികൾ, പാചക കരാറുകാർ, ദേവസ്വം ജീവനക്കാർ, ഭക്തജനങ്ങൾ എന്നിവരുടെ സാന്നിധ്യത്തിലാണ് ചടങ്ങ് നടന്നത്.
ഞായറാഴ്ച ആരംഭിക്കുന്ന വഴിപാട് വള്ളസദ്യ ചടങ്ങ് രാവിലെ 11 മണിക്ക് ബഹുമാനപ്പെട്ട ഗതാഗത വകുപ്പ് മന്ത്രി ശ്രീ കെ ബി ഗണേഷ് കുമാർ ക്ഷേത്ര തിരുമുറ്റത്ത് ആന കൊട്ടിലിൽ ഉദ്ഘാടനം ചെയ്യും. കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ പഞ്ചപാണ്ഡവ ക്ഷേത്ര ദർശന യാത്ര പാഞ്ചജന്യം ഓഫീസിന് മുമ്പിൽ അദ്ദേഹം ഉദ്ഘാടനം ചെയ്യും. അടുപ്പിൽ അഗ്നി പകരുന്ന ചടങ്ങിൽ പള്ളിയോട സേവാ സംഘം സെക്രട്ടറി പ്രസാദ് ആനന്ദഭവൻ, വൈസ് പ്രസിഡണ്ട് കെഎസ് സുരേഷ്, ട്രഷറർ രമേഷ് മാലിമേൽ, ജോ: സെക്രട്ടറി അജയ് ഗോപിനാഥ്,ഫുഡ് കമ്മറ്റി കൺവീനർ എം കെ ശശികുമാർ കുറുപ്പ്, ടി കെ രവീന്ദ്രൻ നായർ,ബി കൃഷ്ണ കുമാർ, ഡോക്ടർ സുരേഷ് ബാബു, വിജയകുമാർ ചുങ്കത്തിൽ, പാർത്ഥസാരഥിRപിള്ള, രഘുനാഥ് കോയിപ്രം, ദേവസ്വം AO ശ്രീ ഈശ്വരൻ നമ്പൂതിരി വി കെ ചന്ദ്രൻ,ക്യാപ്റ്റൻ രവീന്ദ്രൻ നായർ, ശശികണ്ണങ്കേരിൽ, വിജയൻ നടമംഗലം എന്നിവർ സന്നിഹിതരായിരുന്നു.
STORY HIGHLIGHT : Thiruvaranmula Vallasadya begins
















