വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടംപിടിച്ച നടിയാണ് കല്യാണി പ്രിയദര്‍ശന്‍. ഇപ്പോഴിതാ താരം തന്റെ പുതിയ സിനിമയായ ലോകയുടെ തിരക്കിലാണ്. ലോക സിനിമയിലെ ആക്ഷന്‍ രംഗങ്ങളും താന്‍ ഡ്യൂപ്പ് ഇല്ലാതെയാണ് ചെയ്തതെന്ന് തുറന്ന് പറയുകയാണ് നടി. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം പറഞ്ഞത്.
കല്യാണി പ്രിയദര്‍ശന്റെ വാക്കുകള്‍……
‘എന്റെ ബാക്ക് ഷോട്‌സ് എടുക്കുമ്പോള്‍ ക്യാമറാമാന്‍ നിമിഷിനോട് ഞാന്‍ വെറുതെ തമാശയ്ക്ക് പരാതി പറയാറുണ്ടായിരുന്നു. അപ്പോള്‍ എന്നെ സമാധാനിപ്പിക്കാന്‍ വേണ്ടി അവര്‍ പറയും കല്യാണി ചെയ്യുന്ന ഷോട്ടുകളില്‍ താന്‍ തന്നെയാണ് ചെയ്യുന്നതെന്ന് അറിയിക്കാന്‍ ഒരു ടൈറ്റില്‍ കൊടുക്കാമെന്ന്. പക്ഷേ എന്റെ പക്കല്‍ ഷൂട്ടിംഗ് സമയത്ത് എടുത്ത ഒരുപാട് വീഡിയോസ് ഉണ്ട്. സിനിമ റിലീസ് ചെയ്ത ശേഷം ഓരോന്ന് ആയി പുറത്തിറക്കും. അതാണ് എന്റെ പ്ലാന്‍’.
ചിത്രം കഥയൊരുക്കി സംവിധാനം ചെയ്തിരിക്കുന്നത് ഡൊമിനിക് അരുണ്‍ ആണ്. മെഗാ ബഡ്ജറ്റിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ‘ലോക’ എന്ന് പേരുള്ള ഒരു സൂപ്പര്‍ ഹീറോ സിനിമാറ്റിക് യൂണിവേഴ്‌സിലെ ആദ്യ ചിത്രമാണ് ‘ചന്ദ്ര’. ഒരു സൂപ്പര്‍ഹീറോ കഥാപാത്രം ആയാണ് കല്യാണി പ്രിയദര്‍ശന്‍ ഈ ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നത്. ടീസര്‍ റിലീസിന് പിന്നാലെ വലിയ ഹൈപ്പാണ് ചിത്രത്തിന് മേല്‍ ഉണ്ടായിരിക്കുന്നത്.
















