ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ അമിതാഭ് ബച്ചന്‍ തന്റെ വിശേഷങ്ങള്‍ എല്ലാം ബ്ലോഗിലൂടെ പങ്കുവെയ്ക്കാറുണ്ട്. ഇപ്പാഴിതാ ആരോഗ്യപരമായ കാര്യങ്ങള്‍ തന്റെ ജീവിതത്തെ എത്ര മാത്രം സ്വാധീനിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹം.ശരീരത്തിന്റെ ബാലന്‍സ് നിലനിര്‍ത്താന്‍ വീട്ടില്‍ സപ്പോര്‍ട്ട് ബാറുകള്‍ സ്ഥാപിക്കേണ്ടി വന്നുവെന്നും വാര്‍ധക്യത്തില്‍ ശരീരത്തിന് പതുക്കെ ബാലന്‍സ് നഷ്ടപ്പെട്ടുവെന്നും അമിതാഭ് ബച്ചന്‍ ബ്ലോഗില്‍ കുറിച്ചു.
അമിതാഭ് ബച്ചന്റെ വാക്കുകള്‍….
‘പണ്ട് ചെയ്തിരുന്ന ചില കാര്യങ്ങള്‍, വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചെയ്തതു കൊണ്ട് വീണ്ടും തുടങ്ങാന്‍ വളരെ എളുപ്പമായിരിക്കുമെന്ന് തോന്നും. എന്നാല്‍ അങ്ങനെയല്ല. ഒരു ദിവസത്തെ ഇടവേള മതി, വേദനകളും ചലന ശേഷിക്കുറവും നമ്മളെ വിട്ടുപോകില്ല. ഒരുകാലത്ത് അനായാസം ചെയ്തിരുന്ന സാധാരണ കാര്യങ്ങള്‍ പോലും ഇപ്പോള്‍ ചെയ്യുന്നതിന് മുന്‍പ് മനസ്സിനെ ചിന്തിപ്പിക്കേണ്ടി വരുന്നത് ഒരു അത്ഭുതമാണ്.
ദയവായി ഇരുന്നുകൊണ്ട് പാന്റ്‌സ് ധരിക്കുക. നിന്നുകൊണ്ട് ധരിക്കാന്‍ ശ്രമിക്കരുത്. നിങ്ങളുടെ ബാലന്‍സ് നഷ്ടപ്പെട്ട് വീഴാന്‍ സാധ്യതയുണ്ടെന്നാണ് ഡോക്ടര്‍ പറഞ്ഞു. ഉള്ളില്‍, ഞാന്‍ പുഞ്ചിരിക്കും, അവര്‍ പറഞ്ഞതാണ് ശരിയെന്ന് തിരിച്ചറിയുന്നതുവരെ. ഒരുകാലത്ത് സ്വാഭാവികമായി ചെയ്തിരുന്ന ആ ലളിതമായ പ്രവൃത്തിക്ക് ഇപ്പോള്‍ ഒരു പ്രത്യേക ചിട്ട ആവശ്യമാണ്’.
ഹാന്‍ഡില്‍ ബാറുകള്‍ ഏത് ശാരീരിക പ്രവര്‍ത്തിക്ക് മുന്‍പും ശരീരത്തെ താങ്ങിനിര്‍ത്താന്‍ അവ എല്ലായിടത്തും വേണം. കാറ്റില്‍ മേശപ്പുറത്തുനിന്ന് താഴെപ്പോയ ഒരു കടലാസ് കഷണം കുനിഞ്ഞെടുക്കുന്നത് പോലുള്ള ഏറ്റവും ലളിതമായ കാര്യങ്ങള്‍ക്കു പോലും. അതൊരു വലിയ പ്രശ്‌നമാണെന്ന് നിങ്ങള്‍ തിരിച്ചറിയുന്ന നിമിഷം വരും. അത്തരം പ്രവൃത്തികള്‍ ചെയ്യാനുള്ള വേഗത കുറഞ്ഞിരിക്കുന്നു’.
















