മലയാളി പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമുളള നടനാണ് ധ്യാന്‍ ശ്രീനിവാസന്‍. ഇപ്പോഴിതാ ഭീഷ്മര്‍ എന്ന പുതിയ ചിത്രത്തിന്റെ പൂജ ചടങ്ങിനിടെ നടന്‍ പറഞ്ഞ വാക്കുകള്‍ സമൂഹമാധ്യമത്തില്‍ ശ്രദ്ധ നേടുകയാണ്. തന്റെ അച്ഛന്റെ സുഹൃത്തുക്കള്‍ ആയി ബന്ധം പുലര്‍ത്താറില്ലെന്നും ഈസ്റ്റ് കോസ്റ്റ് വിജയന്‍ അച്ഛന്റെ സുഹൃത്താണെന്നും ഇവരൊക്കെ തനിക്ക് ഇന്നേവരെ പാര മാത്രമേ വെച്ചിട്ടുള്ളുവെന്നും തമാശ പറഞ്ഞ് ചിരിപടര്‍ത്തുകയാണ് നടന്‍. കൂടാതെ മമ്മൂട്ടിയുടെ തിരിച്ചുവരവില്‍ സന്തോഷമെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.
ധ്യാന്‍ ശ്രീനിവാസന്റെ വാക്കുകള്‍…..
‘ഞാന്‍ വളരെ ചെറുപ്പത്തില്‍ കണ്ടതാണ് ഈസ്റ്റ് കോസ്റ്റ് വിജയന്‍ അങ്കിളിനെ അച്ഛന്റെ സുഹൃത്താണ് അതുകൊണ്ട് ഞാന്‍ അധികം ബന്ധം പുലര്‍ത്താറില്ല. അച്ഛന്റെ സുഹൃത്തുക്കള്‍ നമുക്ക് ഇന്നേവരെ പാര മാത്രമേ വെച്ചിട്ടുള്ളൂ. ഇപ്പോള്‍ പെര്‍ഫോമന്‍സ് മോശമാണെങ്കില്‍ വീട്ടിലേക്ക് വിളി പോകും. അതുകൊണ്ട് ടെന്‍ഷനിലാണ് ഞാന്‍. മമ്മൂക്കയുടെ തിരിച്ചുവരവ് ആഘോഷിക്കുന്നു…അമ്മയുടെ പുതിയ കമ്മിറ്റിക്ക് ആശംസകള്‍’.
അതേസമയം, ധ്യാന്‍ ശ്രീനിവാസന്‍ നായകനായി അഭിനയിക്കുന്ന ഈസ്റ്റ് കോസ്റ്റ് വിജയന്‍ ചിത്രം ‘ഭീഷ്മറി’ന്റെ പൂജ ചടങ്ങുകള്‍ കഴിഞ്ഞു. പാലക്കാട് കേന്ദ്രീകരിച്ച് നടക്കുന്ന ഒരു കോമഡി ത്രില്ലര്‍ ചിത്രമാണിതെന്ന് ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞത്.
















