നടി ,അവതാരക എന്നിങ്ങനെ പ്രശ്‌സതയായ താരമാണ് പേളി മാണി. ഇപ്പോഴിതാ സാമന്തയെ കുറിച്ച് പേളി പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. സാമന്ത നല്ലൊരു മനസിന് ഉടമയാണെന്നും ഈ നിമിഷത്തിന് ഒരുപാട് നന്ദിയെന്നും പേളി കുറിച്ചു. കൂടാതെ നേരിട്ട് കാണാന്‍ സാമന്ത വളരെ സുന്ദരിയാണെന്നും പേളി കൂട്ടിച്ചേര്‍ത്തു. മെറ്റ ഇന്ത്യ നടത്തിയ പരിപാടിയിലാണ് ഇരുവരും കണ്ടുമുട്ടിയത്.
പേളിയുടെ കുറിപ്പ് ഇങ്ങനെ….
‘ഒരു സ്ത്രീ എന്ന നിലയില്‍ പുറത്തും അകത്തും നല്ലൊരു മനസിന് ഉടമയാണ് സാമന്ത. സ്വഭാവം കൊണ്ടുതന്നെ പ്രചോദനം നല്‍കുന്ന ഒരാളാണ് അവര്‍. ഈ ഒരു നിമിഷത്തിന് ഞാന്‍ നന്ദി പറയുന്നു…സാമന്ത വളരെയധികം സുന്ദരിയാണ്’.
View this post on Instagram
‘ഇഷ്ട്ടപ്പെട്ട രണ്ട് പേരും ഒരു ഫ്രെമില്‍, പേളിയുടെ ഷോയില്‍ സാമന്തയെ കൊണ്ടുവരൂ…, എന്നിങ്ങനെ നീളുന്ന കമന്റ്‌സ് ആണ് ചിത്രത്തിന് താഴെ വരുന്നത്. പേളിയുടെ യൂട്യൂബ് ചാനലില്‍ പങ്കുവെക്കുന്ന ഓരോ വീഡിയോസിനും ലക്ഷകണക്കിന് വ്യൂസ് ആണ് ലഭിക്കുന്നത്.
















