അനുപമ പരമേശ്വരനും ദര്‍ശന രാജേന്ദ്രനും പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രമാണ് പര്‍ദ്ദ. ശക്തമായ സ്ത്രീ കഥാപാത്രങ്ങളുടെ കഥ പറയുന്ന ചിത്രമാണ് പര്‍ദ്ദ. പ്രവീണ്‍ കന്ദ്രേഗുലയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. പര്‍ദ്ദയ്ക്ക് യുഎ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ദൈര്‍ഘ്യം പുറത്ത് വന്നിരിക്കുകയാണ്. രണ്ട് മണിക്കൂര്‍ 20 മിനിറ്റ് ആണ് ചിത്രത്തിന്റ ദൈര്‍ഘ്യം. ആഗസ്റ്റ് 22നാണ് സിനിമ റീലിസ് ചെയ്യുന്നത്.
ആനന്ദ മീഡിയുടെ ആദ്യ തെലുങ്ക് നിര്‍മാണ സംരംഭം കൂടിയാണ് ഇത്. പര്‍ദ്ദയില്‍ വടി സംഗീതയും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഹൃദയം, ജയ ജയ ജയ ഹേ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധനേടിയ ദര്‍ശനയുടെ ആദ്യ തെലുങ്ക് ചിത്രം കൂടിയാണിത്. ദില്ലി, ഹിമാചല്‍ പ്രദേശ്, ഗ്രാമീണ പ്രദേശങ്ങള്‍ എന്നിവ പ്രധാന ലൊക്കേഷനുകളായ ‘പര്‍ദ്ദ’യുടെ ഷൂട്ടിംഗ് മെയില്‍ ഹൈദരാബാദില്‍ പൂര്‍ത്തിയായിരുന്നു.
രോഹിത് കോപ്പുവാണ് ‘പര്‍ദ്ദ’യുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. വനമാലിയുടെ വരികള്‍ക്ക് ഗോപി സുന്ദര്‍ സംഗീതം പകരുന്നു. പൂജിത ശ്രീകാന്തിയും പ്രഹാസ് ബൊപ്പുടിയുംമാണ് തിരക്കഥ. കൃഷ്ണ പ്രത്യുഷ സ്‌ക്രിപ്റ്റ് കോര്‍ഡിനേറ്ററാണ്. മൃദുല്‍ സുജിത് ഛായാഗ്രഹണവും ധര്‍മേന്ദ്ര കകരള എഡിറ്റിഗും നിര്‍വ്വഹിച്ചു. വരുണ്‍ വേണുഗോപാല്‍ സൗണ്ട് ഡിസൈന്‍ കൈകാര്യം ചെയ്യുന്നു.
ശ്രീനിവാസ് കലിംഗ കലാസംവിധായകനായ ‘പര്‍ദ്ദ’യുടെ വസ്ത്രാലങ്കാരം നിര്‍വ്വഹിച്ചത് പൂജിത തടികൊണ്ട. ഫസ്റ്റ് അസിസ്റ്റന്റ് ഡയറക്ടര്‍ – അഭിനയ് ചിലുകമാരി. സ്റ്റില്‍ ഫോട്ടോഗ്രാഫി – നര്‍സിംഗറാവു കോമനബെല്ലി. ചിത്രത്തിന്റെ മാര്‍ക്കറ്റിംഗ് & കമ്മ്യൂണിക്കേഷന്‍സ് നിര്‍വഹിക്കുന്നത് സംഗീത ജനചന്ദ്രനാണ് (സ്റ്റോറീസ് സോഷ്യല്‍). ഡിസൈന്‍ നിര്‍വ്വഹിക്കുന്നത് അനില്‍ & ഭാനു എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.
















