യുവ താരങ്ങളിൽ ഏറെ ആരാധകരുള്ള നടനാണ് നസ്ലെൻ. തണ്ണീർമത്തൻ ദിനങ്ങളിലൂടെ ഇൻഡസ്ട്രിയിലെത്തിയ താരം പിന്നീട് മടങ്ങിപോയില്ല എന്നതാണ് സത്യം.
ഇപ്പോഴിതാ ആലപ്പുഴ ജിംഖാനയെന്ന ചിത്രത്തെ കുറിച്ച് താരം പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ്. ചിത്രം തന്റെ ജീവിതത്തെ മാറ്റി മറിച്ചെന്നും നന്നായി വർക്കാകുമെന്ന് കരുതിയതു കൊണ്ടാണ് ജിംഖാനയിലെ കഥാപാത്രം തിരഞ്ഞെടുത്തതെന്നുമാണ് പ്രതികരണം. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
വാക്കുകളിങ്ങനെ…
ആലപ്പുഴ ജിംഖാനയിലെ പ്രകടനത്തിനെതിരെ ട്രോളുകളും അധിക്ഷേപങ്ങളും വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വന്നിരുന്നു. എന്നാൽ ചിത്രം നൽകിയ വലിയ മാറ്റങ്ങളിൽ ഹാപ്പിയാണ്. കോടി ക്ലബ്ബുകളേക്കാൾ സന്തോഷം നൽകുന്നത് പ്രേക്ഷകർ അംഗീകരിക്കുന്നു എന്നതിലാണ്, കഴിവ് മാത്രമല്ല ഭാഗ്യം കൂടിയാണ് ഇന്നിവിടെയെത്തിച്ചത്.
ടീനേജ് പ്രണയം, സൗഹൃദം തുടങ്ങിയവ എല്ലാത്തരം പ്രേക്ഷകർക്കും കണക്ടാകും. അത്തരം സിനിമകൾ ഇനിയുമൊരുപാട് സംഭവിക്കുമെന്ന പ്രതീക്ഷയുണ്ട്. സ്റ്റാർഡമുണ്ടെന്ന് ഇപ്പോൾ വിശ്വസിക്കുന്നില്ല. അതിനൊക്കെ നല്ല ഭാരമാണ്, താങ്ങാൻ കഴിയില്ല. ചിത്രം ജീവിതത്തെ മാറ്റി മറിച്ചു. നന്നായി വർക്കാകുമെന്ന് കരുതിയതു കൊണ്ടാണ് ജിംഖാനയിലെ കഥാപാത്രം തിരഞ്ഞെടുത്തത്.
content highlight: Actor Naslen
















