അവതാരികയായെത്തി നായികയായി മാറിയ നടിയാണ് സ്വാസിക വിജയ്. അരങ്ങേറ്റം കുറിച്ചതുമുതൽ മലയാള സിനിമാ ലോകത്ത് താരം സജീവമാണ്.
കുടുംബപ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ സ്വാസിക ചതുരമെന്ന ചിത്രത്തിലൂടെയാണ് ആരാധകർക്കിടയിൽ പ്രസിദ്ധിയാർജിച്ചത്. ചൂടൻ രംഗങ്ങളെ തന്മയത്വത്തോടെ അവതരിപ്പിച്ച നടി ഇപ്പോൾ തെലുങ്കിലും സജീവമാണ്. തമ്മുഡു എന്ന ചിത്രത്തിൽ സ്വാസിക ചെയ്ത വേഷമാണ് ഇപ്പോൾ ചർച്ചയാകുന്നത്.
ആദിവാസി സ്ത്രീയായി അത്യധ്വാനം ചെയ്ത് അഭിനയിച്ച താരം ആക്ഷൻ രംഗങ്ങളും കൈകാര്യം ചെയുന്നുണ്ട്. ഇതിന്റെ ദൃശ്യങ്ങൾ സമീഹമാധ്യമങ്ങളിൽ വൈറലാണ്.
ഈ വേഷം ആ സ്ഥലത്ത് പോയി അത്തരം ആളുകളെ കണ്ടാണ് ചെയ്തതെന്നും ചുരുട്ട് വലിക്കുന്നതും പിടിക്കുന്നതുമൊക്കെ നേരിട്ട് അറിഞ്ഞെന്നുമാണ് സ്വാസിക പറയുന്നത്. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
സ്വാസിക പറയുന്നതിങ്ങനെ…
ആ സ്ഥലത്ത് പോയി അത്തരം ആളുകളെ കണ്ടിരുന്നു. അവർ എങ്ങനെയാണ് ചുരുട്ട് പിടിക്കുന്നത്, എങ്ങനെയാണ് ചുരുട്ട് വലിക്കുന്നത് എന്നൊക്കെ കണ്ടുപഠിച്ചു. അമ്പർഗുഡഗു എന്ന സ്ഥലത്തിനടുത്തുള്ള മാരഡമല്ലി, രാമൻഡ്രി എന്ന സ്ഥലത്തൊക്കെയായിരുന്നു ഷൂട്ടിങ്.
ഷൂട്ടിന് ഒരു ആഴ്ച മുന്നേ തന്നെ അവിടെ പോയി താമസിച്ച് അവിടുത്തെ ആളുകളുടെ ജീവിതരീതിയും മാനറിസവും വേഷവിധാനങ്ങളും ഒക്കെ കണ്ടു പഠിക്കാനുള്ള അവസരം ഒരുക്കിയിരുന്നു. എന്റെ കഥാപാത്രം കുറച്ച് റൗഡിത്തരം ഉള്ള വില്ലത്തി കഥാപാത്രമായിരുന്നു.
പക്ഷേ, ശരിക്കും അവിടെയുള്ളവർ പാവങ്ങളാണ്. പുറത്തുനിന്നുള്ള ആൾക്കാർ ചെല്ലുമ്പോൾ അവർക്ക് ഒരു അരക്ഷിതാവസ്ഥ ഉണ്ടായിരുന്നു. അത് അവരുടെ മുഖത്ത് പ്രകടമായിരുന്നു.
content highlight: Swasika
















