നടൻ മമ്മൂട്ടിയുടെ തിരിച്ചുവരവ് ആഘോഷിക്കുകയാണ് സിനിമലോകവും സോഷ്യൽ മീഡിയയും. ഇപ്പോഴിതാ സന്തോഷം പങ്കുവെച്ച് രംഗത്ത് വന്നിരിക്കുകയാണ് സംവിധായകൻ ഷാജി കൈലാസ്.
നന്മയുള്ളവർക്ക് എന്നും ദൈവത്തിൻ്റെ കൂട്ടുണ്ടെന്നും മനസ്സിൽ എന്നും നന്മ മാത്രം സൂക്ഷിക്കുന്ന മമ്മൂക്കയുടെ വരവ് നല്കുന്ന സന്തോഷം വലുതാണെന്നും അദ്ദേഹം പറഞ്ഞി. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു പ്രതികരണം.
കുറിപ്പ് ഇങ്ങനെ…..
നന്മയുള്ളവർക്ക് എന്നും ദൈവത്തിൻ്റെ കൂട്ടുണ്ട്. മനസ്സിൽ എന്നും നന്മ മാത്രം സൂക്ഷിക്കുന്ന മമ്മൂക്കയുടെ വരവ് നല്കുന്ന സന്തോഷം വലുതാണ്.
ഈ ഒരു തിരിച്ചുവരവിനായി പ്രാർഥിച്ച അനേകകോടികളിലൊരാളായിരുന്നു ഞാനും. വരിക പ്രിയപ്പെട്ട മമ്മൂക്ക, പൂർവ്വാധികം കരുത്തോടെ തിരിച്ചുവരിക.
content highlight: Shaji Kailas
















