ദില്ലിയിലെ എല്ലാ തെരുവ് നായകളേയും ഷെല്‍ട്ടറുകളിലേക്ക് മാറ്റണമെന്ന് കഴിഞ്ഞ ദിവസം സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ പ്രതികരിച്ച് അവതാരക രഞ്ജിനി ഹരിദാസ് രംഗത്തെത്തിയിരിക്കുകയാണ്. തന്റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു രഞ്ജിനിയുടെ പ്രതികരണം.
രഞ്ജിനിയുടെ വാക്കുകള്‍…….
”സുപ്രീംകോടതി ഉത്തരവ് എന്നെ വിഷമിപ്പിക്കുകയും ചൊടിപ്പിക്കുകയും ചെയ്തു. ഇന്ത്യയില്‍ ധാരാളം തെരുവുനായകള്‍ ഉണ്ട്. അത് സത്യം തന്നെയാണ്. ഇവയില്‍ നിന്നും ഉപദ്രവം ഏല്‍ക്കേണ്ടി വന്നിട്ടുള്ള ആളുകള്‍ കുറേയുണ്ട്. അവരില്‍ കൂടുതലും കുട്ടികളാണ്. ഇങ്ങനൊരു ഉത്തരവ് സുപ്രീംകോടതിയില്‍ നിന്നും വരുമ്പോള്‍ ഇത് ശാശ്വതമാണോ ലീഗലാണോ എന്നൊക്കെയുള്ള ചിന്തകള്‍ വന്നു. ഇതൊന്നും ലോജിക്കലോ ലീഗലോ ആയ കാര്യമല്ല. എഴുതപ്പെട്ടിട്ടുള്ള നിയമങ്ങള്‍ നമ്മള്‍ പാലിക്കുന്നുണ്ടോയെന്ന് നോക്കുകയാണ് സുപ്രീംകോടതിയുടെ ജോലി. അവര്‍ തന്നെ നിയമങ്ങള്‍ പാലിക്കാതിരുന്നാലോ?. ആര്‍ട്ടിക്കിള്‍ 21 ജീവിക്കാനുള്ള അവകാശവും വ്യക്തിസ്വാതന്ത്ര്യവും ഉറപ്പ് നല്‍കുന്നു. മൃഗങ്ങളും അതില്‍ ഉള്‍പ്പെടും.
പത്ത് ലക്ഷത്തോളം തെരുവുനായകള്‍ രാജ്യത്ത് ഉണ്ടെന്നാണ് പറയുന്നത്. പത്ത് വര്‍ഷം മുമ്പുള്ള സര്‍വേ കണക്കോ മറ്റോ ആണിത്. പുതിയൊരു സര്‍വേ നടന്നിട്ടുണ്ടെന്ന് തോന്നുന്നില്ല. ഇത്രയും നായകള്‍ക്ക് വേണ്ട ഇന്‍ഫ്രാസ്ട്രക്ടചര്‍ എങ്ങനെ ഒരുക്കും? തെരുവുനായകള്‍ പെരുകാനുള്ള കാരണമാണ് ആദ്യം കണ്ടുപിടിച്ച് പരിഹരിക്കേണ്ടത്. പെറ്റ് ഓണര്‍ഷിപ്പ് ശക്തമാക്കണം. ബ്രീഡിങ് കണ്‍ട്രോള്‍ ചെയ്യണം. നായകളെ തെരുവില്‍ ഉപേക്ഷിക്കുന്നവര്‍ക്ക് ശിക്ഷ നല്‍കണം”.
















