മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ഹൃദയപൂര്‍വ്വം. വലിയ പ്രതീക്ഷകളാണ് ആരാധകര്‍ക്ക് ഈ സിനിമയ്ക്ക് മേല്‍ ഉള്ളത്. ആഗസ്റ്റ് 28 ന് ഓണം റിലീസായിട്ടാണ് ചിത്രം പുറത്തിറങ്ങുന്നത്. ഇപ്പോഴിതാ സിനിമയുടെ ആദ്യ ഷോയുടെ വിവരങ്ങള്‍ പുറത്തുവരുകയാണ്.
#Hridayapoorvam Kerala FDFS starts at 9.30 am 🤩♥️
Kottayam Special Show Booking Opened #Mohanlal @Mohanlal @AkmfcwaState @AKMFCWAKOTTAYAM pic.twitter.com/2U865eTZGQ
— BEN K MATHEW (@BENKMATHEW) August 20, 2025
റിപ്പോര്‍ട്ടുകള്‍ പ്രകാരം 28 ന് രാവിലെ 9.30 മുതലാണ് ഹൃദയപൂര്‍വ്വത്തിന്റെ ഷോ ആരംഭിക്കുന്നത്. നിരവധി ഫാന്‍സ് ഷോകളാണ് ചിത്രത്തിനായി മോഹന്‍ലാല്‍ ആരാധകര്‍ പ്ലാന്‍ ചെയ്യുന്നത്. ആദ്യ ദിനം മികച്ച കളക്ഷന്‍ സിനിമയ്ക്ക് നേടാനാകുമെന്നാണ് പ്രതീക്ഷ. ചിത്രത്തിലെ ആദ്യ ഗാനം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ‘വെണ്‍മതി’ എന്ന് ആരംഭിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് സിദ്ധ് ശ്രീറാം ആണ്. മാളവിക മോഹനന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിനെ ചുറ്റിപ്പറ്റിയാണ് ഗാനം ചിത്രീകരിച്ചിരിക്കുന്നത്. ജസ്റ്റിന്‍ പ്രഭാകരന്‍ സംഗീതം നല്‍കിയ ഗാനത്തിനായി വരികള്‍ എഴുതിയിരിക്കുന്നത് മനു മഞ്ജിത് ആണ്.
സത്യന്‍ അന്തിക്കാടും മോഹന്‍ലാലും ഒന്നിക്കുന്ന ഇരുപതാമത്തെ ചിത്രമാണ് ഹൃദയപൂര്‍വ്വം. സിനിമയുടെ ടീസര്‍ നേരത്തെ പുറത്തുവന്നിരുന്നു. ഒരു പക്കാ ഫണ്‍ ഫാമിലി ചിത്രമായിരിക്കും ഹൃദയപൂര്‍വ്വം എന്ന ഫീലാണ് ടീസര്‍ നല്‍കുന്നത്. ഒരിടവേളയ്ക്ക് ശേഷം മോഹന്‍ലാലിന്റെ ഒരു എന്റര്‍ടെയ്‌നര്‍ പടമാകും ഇതെന്ന ഉറപ്പും ടീസര്‍ നല്‍കുന്നുണ്ട്.
ആശിര്‍വാദ് സിനിമാസും സത്യന്‍ അന്തിക്കാടും ഒന്നിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിത്. സത്യന്‍ അന്തിക്കാടിന്റെ മക്കളായ അഖില്‍ സത്യനും അനൂപ് സത്യനും അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിക്കുന്നു എന്ന പ്രത്യേകതയും ഹൃദയപൂര്‍വ്വത്തിനുണ്ട്. ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് അഖില്‍ സത്യനാണ്. അനൂപ് സത്യന്‍ സിനിമയില്‍ അസോസിയേറ്റ് ആയി പ്രവര്‍ത്തിക്കുന്നു. അനു മൂത്തേടത്ത് ക്യാമറയും ജസ്റ്റിന്‍ പ്രഭാകരന്‍ സംഗീത സംവിധാനവും നിര്‍വഹിക്കുന്നു.
















