ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുന്‍ മാധ്യമപ്രവര്‍ത്തകയും സിനിമാ നടിയുമായ റിനി ആന്‍ ജോര്‍ജ്.കേരളത്തിലെ യുവ രാഷ്ട്രീയ നേതാവ് മോശമായി പെരുമാറിയെന്നാണ് താരം പറയുന്നത്. നേതാവ് തനിക്ക് അശ്ലീല സന്ദേശങ്ങളയച്ചെന്നും മോശം സമീപനം ഉണ്ടായെന്നും നടി കൂട്ടിചേർക്കുന്നു. ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.
റിനി പറയുന്നു….
യുവ രാഷ്ട്രീയ നേതാവ് അശ്ലീല സന്ദേശങ്ങളയച്ചു. മോശം സമീപനം ഉണ്ടായി. ഇക്കാര്യം ആ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളെ അറിയിച്ചപ്പോള്‍ who cares എന്ന ആറ്റിറ്റിയൂഡ് ആയിരുന്നു. അവര്‍ക്ക് സ്ഥാനമാനങ്ങള്‍ നല്‍കുകയായിരുന്നു.
ആ യുവ നേതാവ് മോശമായ രീതിയില്‍ അപ്രോച്ച് ചെയ്തു. ഈയിടെ ഇതിനെ സംബന്ധിച്ചൊരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വന്നിരുന്നു. വിഷയത്തില്‍ പലരോടും സംസാരിച്ചെങ്കിലും സ്ത്രീകള്‍ക്കു വേണ്ടി നില്‍ക്കുന്ന പല മാന്യന്‍മാര്‍ക്കും ‘ഹൂ കെയേഴ്‌സ്’ എന്ന ആറ്റിറ്റിയൂഡായിരുന്നു.
ഈ വിഷയം സമൂഹ മാധ്യമങ്ങളിലടക്കം കറങ്ങി നില്‍ക്കുന്ന വിഷയമായിട്ടും മുഖ്യധാര മാധ്യമങ്ങള്‍ അവഗണിക്കുകയാണ്.
content highlight: Rini Ann George
















