ഗതാഗതസുരക്ഷ ഉറപ്പാക്കിക്കൊണ്ട് ‘അപകടരഹിത വേനൽക്കാല’ത്തിന്റെ ഭാഗമായി ഷാർജയിലും കാംപെയ്ൻ ആരംഭിച്ചു. കാംപെയ്ൻ സെപ്റ്റംബർവരെ നീണ്ടുനിൽക്കും. ഷാർജ സിവിൽ ഏവിയേഷൻ വകുപ്പാണ് ഷാർജ പോലീസുമായി സഹകരിച്ച് കാംപെയ്ന് തുടക്കമിട്ടിരിക്കുന്നത്.
ഷാർജ ട്രെയിനിങ് സെന്റർ ഫോർ എയർപോർട്ട് സയൻസസിലെ ജീവനക്കാർക്കായാണ് സംഘടിപ്പിച്ചത്. ഡ്രൈവർമാർക്കും റോഡ് ഉപയോക്താക്കൾക്കും അവബോധംനൽകുക, സുരക്ഷാനടപടിക്രമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക, ടയർ പരിശോധനകൾക്ക് ഊന്നൽനൽകുക, വാഹനങ്ങൾക്ക് പതിവ് അറ്റകുറ്റപ്പണികൾ നടത്തുക, വാഹനങ്ങളിൽ അമിതഭാരം ഒഴിവാക്കുക തുടങ്ങിയ നിർദേശങ്ങളാണ് കാംപെയ്നിൽ ഉദ്യോഗസ്ഥർ നൽകുന്നത്.
STORY HIGHLIGHT: sharjah launches road safety campaign
















