അനുപമ പരമേശ്വരനും ദര്‍ശന രാജേന്ദ്രനും പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രമാണ് പര്‍ദ്ദ. ശക്തമായ സ്ത്രീ കഥാപാത്രങ്ങളുടെ കഥ പറയുന്ന ചിത്രം പ്രവീണ്‍ കന്ദ്രേഗുല ആണ് സംവിധാനം ചെയ്തിരിക്കുന്നത്. ഇപ്പോഴിതാ മൂവി വേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ദര്‍ശന ഫഹദ് ഫാസില്‍ സിനിമയെക്കുറിച്ച് പറയുന്ന വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്.
ദര്‍ശനയുടെ വാക്കുകള്‍……
‘ആവേശത്തിലെ ഫഹദ് ഒരു പാര്‍ട്ടി നടത്തുന്നുണ്ട്. നമ്മുടെ ഇന്‍ഡസ്ട്രിയില്‍ നിരവധി സ്ത്രീകള്‍ ഉണ്ട്. അവര്‍ക്ക് എല്ലാം അതുപോലെ ഒരു കഥാപാത്രം ചെയ്യാനുള്ള കഴിവുണ്ട്. പക്ഷേ അതുപോലെ ഒരു കഥാപാത്രം പെണ്ണുങ്ങള്‍ക്ക് കിട്ടുന്നില്ല. സിനിമയില്‍ ഫഹദ് അഭിനയിച്ച് തകര്‍ത്ത രംഗണ്ണന്‍ പോലൊരു കഥാപാത്രം ചെയ്യാന്‍ മലയാളം ഇന്‍ഡസ്ട്രയില്‍ നിരവധി സ്ത്രീകള്‍ ആഗ്രഹിക്കുന്നുണ്ട്’.
അതേസമയം, ആഗസ്റ്റ് 2നാണ് പര്‍ദ്ദ തിയേറ്ററില്‍ എത്തുന്നത്. അടുത്തിടെ സിനിമയുടെതായി പുറത്തുവിട്ട ട്രെയിലറിന് മികച്ച അഭിപ്രായമായിരുന്നു ലഭിച്ചിരുന്നത്. തെലുങ്ക്, തമിഴ്, കന്നട, മലയാളം, ഹിന്ദി ഭാഷകളിലായാണ് സിനിമയുടെ റീലീസ്.
















