വളരെ ചുരുങ്ങിയ സമയം കൊണ്ട് പാന്‍ ഇന്ത്യന്‍ ലെവിലില്‍ ശ്രദ്ധ നേടിയ സംവിധായകനാണ് ലോകേഷ് കനകരാജ്. ലോകേഷിന്റെ സംവിധാനത്തില്‍ കാര്‍ത്തി നായകനായി എത്തിയ ആക്ഷന്‍ ചിത്രമാണ് കൈതി. ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സിലെ ആദ്യത്തെ സിനിമയായി പുറത്തിറങ്ങിയ സിനിമയ്ക്ക് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ എങ്ങും നിറഞ്ഞ് നില്‍ക്കുമ്പോഴാണ് രജനികാന്തിനെയും കമല്‍ ഹാസനെയും നായകന്മാരാക്കി ലോകേഷ് ഒരു ചിത്രം ഒരുക്കുന്നതായി വാര്‍ത്തകള്‍ വന്നത്. ഇപ്പോഴിതാ കൈതി 2 വൈകുന്നതില്‍ നിരാശ പ്രകടിപ്പിച്ചിരിക്കുകയാണ് ആരാധകര്‍.
കൈതി 2 ചെയ്തതിന് ശേഷം ലോകേഷിന് രജനി-കമല്‍ സിനിമയിലേക്ക് കടക്കാമെന്നാണ് പലരും സോഷ്യല്‍ മീഡിയയില്‍ കുറിക്കുന്നത്. എത്രയും പെട്ടെന്ന് ലോകേഷ് എല്‍സിയുവിലക്ക് തിരിച്ചുപോണമെന്നും കൈതി രണ്ടാം ഭാഗത്തിന് ശേഷം കൈതി v/s റോളെക്സ് ചിത്രം ഉടനെ ആരംഭിക്കണമെന്നുമാണ് ആരാധകരുടെ ആവശ്യം. അതേസമയം, പ്രതിഫലത്തിനെക്കുറിച്ചുള്ള ചര്‍ച്ചകളെ തുടര്‍ന്നാണ് കൈതി 2 വൈകാന്‍ കാരണമെന്നാണ് മറ്റൊരു വാദം. നിലവില്‍ തമിഴില്‍ സിനിമയിലെ ഏറ്റവും ഹൈപ്പുള്ള സിനിമയാണ് കൈതി 2 . നേരത്തെ ചിത്രം ഈ വര്‍ഷം ഷൂട്ട് തുടങ്ങുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
https://twitter.com/FukkardTalk/status/1958044354603532421
കൂലിക്ക് ശേഷം രജിനികാന്തിനെയും കമല്‍ ഹാസനെയും പ്രധാന കഥാപാത്രങ്ങളാക്കി ലോകേഷ് കനഗരാജ് ചിത്രം ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. 46 വര്‍ഷങ്ങള്‍ക്ക് ശേഷം രജിനിയെയും കമലിന്റെയും ഒരുമിച്ച് സ്‌ക്രീനില്‍ കാണാമെന്ന സന്തോഷത്തിലാണ് ആരാധകര്‍. ചിത്രത്തിന്റെ പ്രഖ്യാപനം ഉടന്‍ ഉണ്ടായേക്കുമെന്നാണ് സൂചന. കമല്‍ ഹാസന്റെ നിര്‍മാണ കമ്പനിയായ രാജ് കമല്‍ ഫിലിംസ് ആയിരിക്കും ചിത്രം നിര്‍മിക്കുക എന്നാണ് സൂചന.
















