കല്യാണി പ്രിയദര്‍ശന്‍ പ്രധാന വേഷത്തിലെത്തുന്ന സൂപ്പര്‍ഹീറോ സിനിമയായ ‘ലോക അദ്ധ്യായം ഒന്ന്: ചന്ദ്ര’ ‘യുടെ പ്രമോ സോങ് അണിയറപ്രവർത്തകർ പുറത്ത് വിട്ടു. ഡൊമിനിക് അരുൺ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രത്തിൽ നസ്ലിന്‍, ചന്ദു സലിംകുമാര്‍, അരുണ്‍ കുര്യന്‍ തുടങ്ങിയവും ഉണ്ട്.
ഏതൊരു സംഗീത ആസ്വാദകനെയും പിടിച്ചിരുത്തുന്ന പവര്‍ പാക്കഡ് ലോക’യുടെ പ്രമോ പ്രമോ സോങ് ഇതിനകം തന്നെ കേരളത്തിന്റെ പ്ലേലിസ്റ്റില്‍ കയറി. മലയാള സിനിമയുടെ മുഖഛായ തന്നെ മാറ്റിയേക്കാം എന്ന പ്രവചനങ്ങള്‍ ആണ് ഈ ഓണത്തോട് അനുബന്ധിച്ച് ഓഗസ്റ്റ് 28 റിലീസിന് ഒരുങ്ങുന്ന ചിത്രത്തെ പറ്റിയുള്ളത്. ബോളിവുഡ് സംഗീത ലോകത്തെ പ്രമുഖ ഗായികമാര്‍ ആദ്യമായി മലയാളത്തില്‍ എത്തുന്നു എന്ന പ്രത്യേകത കൂടി ഈ ഗാനത്തിനുണ്ട്. ബോളിവുഡ്, പഞ്ചാബി ഫോക്ക്, സൂഫി ഗാനങ്ങള്‍ ആലപിച്ച് കേള്‍വിക്കാരുടെ പ്രിയങ്കരിയായ നൂറന്‍ സിസ്റ്റര്‍സിലെ ജ്യോതി നൂറനും, റെബിലെ (Reble) എന്നറിയപ്പെടുന്ന മേഘാലയന്‍ റാപ്പര്‍ ദൈയാഫി ലമാരെയും ചേര്‍ന്നാണ് പ്രമോഗാനത്തിന് ജീവന്‍ നല്‍കിയിരിക്കുന്നത്. മുഹ്‌സിന്‍ പരാരി (മു.രി)യുടെ വരികള്‍ക്ക് ജെയ്ക്‌സ് ബിജോയ് സംഗീതം നല്‍കിയപ്പോള്‍ പ്രേക്ഷകര്‍ക്കുണ്ടായിരുന്ന ഉയര്‍ന്ന പ്രതീക്ഷകള്‍ക്ക് ഒന്നുകൂടെ കരുത്തു നല്‍കുകയാണ് ഈ പ്രമോ സോങ്.
എംടിവി സൗണ്ട് ട്രിപ്പിങ്, എംടിവി അണ്‍പ്ലഗ്ഗ്ഡ്, കോക്ക് സ്റ്റുഡിയോ പരിപാടികളിലൂടെ ശ്രദ്ധനേടിയ ജ്യോതി നൂറാന്‍ പിന്നീട് ഹൈവേ, സിങ് ഈസ് ബ്ലിങ്, തനു വെഡ്‌സ് മനു റിട്ടേണ്‍സ്, സുല്‍ത്താന്‍, മിര്‍സിയ, ദംഗല്‍, ടൈഗര്‍ സിന്ദ ഹേ, ലാല്‍ സിങ് ഛദ്ദ തുടങ്ങിയ നിരവധി ബോളിവുഡ് സിനിമകളില്‍ ശ്രദ്ധേയ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. പുതിയ തലമുറയിലെ പെണ്‍കുട്ടികളുടെ ശബ്ദം എന്നറിയപ്പെടുന്ന റെബിയും ആദ്യമായി മലയാളത്തിലേക്ക് എത്തിയപ്പോള്‍ ഒരു പുതിയ ഹിറ്റ് സോങ് ആണ് മലയാളികള്‍ക്ക് ലഭിച്ചിരിക്കുന്നത്.
‘ലോക’ എന്ന് പേരുള്ള ഒരു സൂപ്പര്‍ ഹീറോ സിനിമാറ്റിക് യൂണിവേഴ്‌സിലെ ആദ്യ ചിത്രമാണ് ‘ചന്ദ്ര’. മെഗാ ബജറ്റ് ചിത്രത്തിന് കഥയൊരുക്കി സംവിധാനം ചെയ്തിരിക്കുന്നത് ഡൊമിനിക് അരുണ്‍ ആണ്. ‘ലോക’ വേള്‍ഡിലെ സൂപ്പര്‍ഹീറോ കഥാപാത്രം ആയാണ് കല്ല്യാണി പ്രിയദര്‍ശന്‍ ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നത്. കല്ല്യാണി പ്രിയദര്‍ശന് പുറമെ നസ്ലിന്‍, ചന്ദു സലിംകുമാര്‍, അരുണ്‍ കുര്യന്‍, ശാന്തി ബാലചന്ദ്രന്‍ എന്നിവരും നിര്‍ണായക വേഷങ്ങള്‍ ചെയ്യുന്ന ചിത്രം പോസ്റ്റര്‍ റിലീസ് സമയത്ത് തന്നെ മലയാള സിനിമ ഇതുവരെ എക്‌സ്പീരിയന്‍സ് ചെയ്യാത്ത സിനിമറ്റിക് അനുഭവം ഉറപ്പ് നല്‍കിയിരുന്നു. ദുല്‍ഖര്‍ സല്‍മാന്റെ വേഫെയറര്‍ മൂവീസ് ആണ് സിനിമ പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്.ഛായാഗ്രഹണം: നിമിഷ് രവി, എഡിറ്റര്‍: ചമന്‍ ചാക്കോ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്: ജോം വര്‍ഗീസ്, ബിബിന്‍ പെരുമ്പള്ളി, അഡീഷണല്‍ സ്‌ക്രീന്‍പ്ലേ: ശാന്തി ബാലചന്ദ്രന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍: ബംഗ്ലാന്‍, കലാസംവിധായകന്‍: ജിത്തു സെബാസ്റ്റ്യന്‍, മേക്കപ്പ്: റൊണക്‌സ് സേവ്യര്‍, കോസ്റ്റ്യൂം ഡിസൈനര്‍: മെല്‍വി ജെ, അര്‍ച്ചന റാവു, സ്റ്റില്‍സ്: രോഹിത് കെ. സുരേഷ്, അമല്‍ കെ. സദര്‍, ആക്ഷന്‍ കൊറിയോഗ്രാഫര്‍: യാനിക്ക് ബെന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: റിനി ദിവാകര്‍, വിനോഷ് കൈമള്‍, ചീഫ് അസോസിയേറ്റ്: സുജിത്ത് സുരേഷ്.
















