താരപുത്രന്മാരിൽ ഏറെ ആരാധകരുള്ള നടനാണ് ചന്തു സലിംകുമാർ. ശ്രദ്ധേയമായ നിരവധി കഥാപാത്രങ്ങൾ കൈകാര്യം ചെയ്ത താരം സോഷ്യൽ മീഡിയയിലും സജീവമാണ്.
ഇപ്പോഴിതാ തന്നെ കുറിച്ച് മോശം പോസ്റ്റ് സോഷ്യൽ മീഡിയയിൽ ഇടുന്ന ഒരാൾ തന്നോട് സിനിമയുടെ കഥ പറയാൻ വന്നിരുന്നെന്ന് തുറന്ന് പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ് താരം. ഫേസ്ബുക്കിൽ പോസ്റ്റുകൾ ഇടുമ്പോൾ മാസം അയാൾക്ക് 1000 രൂപ ലഭിക്കുമെന്നും തന്നെ ചീത്ത വിളിച്ച് മറ്റൊരാൾക്ക് ഉപകാരം ഉണ്ടാകുന്നുണ്ടെങ്കിൽ സന്തോഷം ഉണ്ടെന്നും ചന്തു പറഞ്ഞു. സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
ചന്തു പറയുന്നു…
എന്നെ കുറിച്ച് മോശം പോസ്റ്റ് ഇടുന്ന ഒരാൾ ഒരിക്കൽ എന്നോട് തന്നെ കഥ പറയാൻ വന്നു. ഇയാളെ എനിക്ക് മനസിൽ ആയത് എങ്ങനെ എന്ന് വെച്ചാൽ ഇയാളുടെ ഒറിജിനൽ അക്കൗണ്ടിൽ നിന്ന് എല്ലാ പോസ്റ്റിനും കമന്റ് ചെയ്യും.
എന്റെ അടുത്ത് വന്നപ്പോൾ സ്ക്രീൻഷോട്ട് കാണിച്ച് ഇത് നിങ്ങൾ ആണോ എന്ന് ചോദിച്ചു. അതെ എന്നായിരുന്നു മറുപടി നൽകിയത്. ഫേസ്ബുക്കിൽ പോസ്റ്റ് ഇടുന്നവർക്ക് മാസം ആയിരം രൂപ വെച്ച് കിട്ടുമെന്നാണ് എന്നോട് അവൻ പറഞ്ഞത്. ഞാൻ കാരണം ജോലി ഇല്ലാത്ത ഒരാൾക്ക് ഒരു നേരം വീട്ടിലേക്ക് പച്ചക്കറി വാങ്ങാൻ പൈസ കിട്ടുന്നുണ്ടെങ്കിൽ നല്ലതല്ലേ.
എന്നെ ചീത്ത വിളിച്ച് മറ്റൊരാൾക്ക് ഉപകാരം ഉണ്ടാകുന്നുണ്ടെങ്കിൽ സന്തോഷം മാത്രമാണ്. അദ്ദേഹം എന്നോട് പറയാൻ വന്ന കഥ കുറച്ച് കുഴപ്പം ആയിരുന്നു. അതുകൊണ്ട് ഞാൻ ചെയ്തില്ല. അവനോട് ഞാൻ പറഞ്ഞു എന്നെ കുറിച്ച് മോശം പോസ്റ്റ് ഇട്ടത് കൊണ്ടല്ല പടം ചെയ്യാത്തത് എന്ന്.
content highlight: Chandhu Salimkumar
















