അമ്മയുടെ തെരഞ്ഞെടുപ്പിൽ മത്സരിച്ച് പരാജയപ്പെട്ട നടൻ ദേവൻ വീണ്ടും വാർത്തകളിൽ നിറയുകയാണ്. സിനിമാലോകത്ത് നിറസാന്നിധ്യമായിരുന്ന താരത്തിന്റെ പല സമയത്തെയും നീക്കങ്ങൾ വ്യക്തിപരമായി താരത്തിന് നൽകിയത് നഷ്ടങ്ങൾ മാത്രമാണെന്നാണ് നിരൂപകർ അഭിപ്രായപ്പെടുന്നത്.
അമ്മയുടെ പ്രഡസന്റ് സ്ഥാനത്തേക്ക് എല്ലാവരെയും വെല്ലുവിളിച്ചും വ്യാജ പ്രചരണങ്ങൾ നടത്തിയും മത്സരിച്ച താരം നേരിട്ടത് കനത്ത പരാജയമാണ്. ഇതുപോലെ തന്നെ താരമെടുത്ത മറ്റൊരു മണ്ടൻ തീരുമാനമായിരുന്നു ബിജെപി പ്രവേശനം. നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനായി ബിജെപിയിൽ ചേർന്ന ദേവന് അവിടെയും കനത്ത പരാജയമാണ് സമ്മാനിച്ചത്.
ബിജെപി അല്ലാതെ വേറൊരു പാർട്ടിയിൽ ആയിരുന്നെങ്കിൽ അദ്ദേഹമിന്ന് നിയമസഭയിലുണ്ടായേനെ എന്നാണ് നിരൂപകരുടെ മറ്റൊരു വിലയിരുത്തൽ. എന്നാൽ ബിജെപി ബാന്ധവത്തെ കുറിച്ച് തുറന്ന് പറയുകയാണ് താരം ഇപ്പോൾ. ബിജെപിയുടെ വൈസ് പ്രസിഡന്റ് ആയിരുന്നെന്നും ഇപ്പോൾ ആ സ്ഥാനത്ത് ഇല്ലെന്നുമാണ് താരം പറയുന്നത്. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
ദേവൻ പറയുന്നു…
ഞാൻ ബിജെപിയുടെ വൈസ് പ്രസിഡന്റ് ആയിരുന്നു. ഇപ്പോൾ ഞാൻ ആ സ്ഥാനത്ത് ഇല്ല. രാഷ്ട്രീയത്തിൽ സജീവമായി ഇടപെടുകയും ഇലക്‌ഷനു മത്സരിക്കുകയും ഒക്കെ ചെയ്തിരുന്നു പക്ഷേ ഇപ്പോൾ ഞാൻ രാഷ്ട്രീയത്തിൽ സജീവമായി ഇല്ല. ഞാൻ രാഷ്ട്രീയത്തിൽ കാര്യമായ ഫോക്കസ് ഇപ്പോൾ കൊടുക്കുന്നില്ല.
content highlight: Actor devan
















