ഒരുകാലത്ത് മലയാള സിനിമയിൽ ഭാമയില്ലാത്ത ചിത്രങ്ങൾ ഇല്ലായിരുന്നു. അത്രമാത്രം പ്രാധാന്യമർഹിക്കുന്ന താരമായിരുന്നു അവർ. എന്നാൽ വിവാഹശേഷം സിനിമയിൽ നിന്നും താരം അപ്രത്യക്ഷമാകുകയായിരുന്നു.
എന്നാൽ അതിനു ശേഷം തിരിച്ചെത്തിയ താരം വീണ്ടും സജീവമാകാനൊരുങ്ങുകയാണ്. ഇപ്പോഴിതാ സിനിമയിലൂടെ ലഭിച്ച പണത്തെ കുറിച്ച് തുറന്ന് പറയുകയാണ് താരം. വളരെ അത്യാവശ്യങ്ങള്‍ക്ക് മാത്രം ചിലവഴിക്കുന്ന, അനാവശ്യമായി കാശ് കളയാത്ത ഒരാളാണ് താനെന്നും കുട്ടിക്കാലം മുതല്‍ പൈസയുടെ വിലയറിയാമെന്നുമാണ് ഭാമ പറയുന്നത്. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
ഭാമ പറയുന്നു..
വളരെ അത്യാവശ്യങ്ങള്‍ക്ക് മാത്രം ചിലവഴിക്കുന്ന, അനാവശ്യമായി കാശ് കളയാത്ത ഒരാളാണ് ഞാന്‍. ജനിച്ചു വളര്‍ന്നത് അങ്ങനെയൊരു സാഹചര്യത്തിലാണ്. കുട്ടിക്കാലം മുതല്‍ പൈസയുടെ വിലയറിയാം. പൈസയില്ലാത്തതിന്റെ ബുദ്ധിമുട്ടുകളും നന്നായി അറിയാം. അതുകൊണ്ട് തന്നെ ശ്രദ്ധിച്ച് ചിലവാക്കാന്‍ ശ്രമിക്കും. 10 രൂപ കിട്ടിയാല്‍ 7 രൂപ സേവ് ചെയ്യും 3 എടുത്ത് ചിലവാക്കും.
ബേസിക്കലി രണ്ട് ചിന്തകളാണ് എന്നെ നയിക്കുന്നത്. ഒന്ന് ഞാനൊരു സ്ത്രീയാണ്. രണ്ട് എല്ലാം ഒറ്റയ്ക്കാണ് ചെയ്തു വന്നത്. തീരുമാനങ്ങള്‍ എടുക്കുന്നത് പോലും തനിച്ചാണ്. അച്ഛന്‍ ചെറുപ്പത്തിലേ മരിച്ചുപോയി. ഒരു സഹോദരനില്ല. അമ്മ ഏണിംഗ് മെമ്പറല്ല. ഫിനാന്‍ഷ്യലി നമ്മളെ സപ്പോര്‍ട്ട് ചെയ്യാന്‍ വേറെ ആരുമില്ല. നമുക്ക് എത്രകാലം ജോലി ചെയ്യാന്‍ പറ്റുമെന്ന് അറിയില്ല. അപ്പോള്‍ പിന്നെ സമ്പത്ത് കാലത്ത് തൈപത്ത് വച്ചാല്‍ ആപത്തുകാലത്ത് കാ പത്ത് തിന്നാം എന്ന പഴമൊഴിയാണ് എന്റെ പ്രമാണം.
content highlight: Actress Bhama
















