കാലുകളിൽ സ്ട്രോബെറിയിലെ വിത്തുകൾ പോലെയുള്ള കറുത്ത പാടുകൾ പ്രത്യക്ഷപ്പെടുന്നതിനെയാണ് “സ്ട്രോബെറി കാലുകൾ” എന്ന് വിളിക്കുന്നത്. ഷേവ് ചെയ്തതിനു ശേഷമോ വാക്സിംഗ് ചെയ്തതിനു ശേഷമോ കൂടുതൽ ശ്രദ്ധേയമാകുന്ന രോമകൂപങ്ങൾ അല്ലെങ്കിൽ വലുതായ സുഷിരങ്ങൾ മൂലമാണ് പലപ്പോഴും ഈ പാടുകൾ ഉണ്ടാകുന്നത്.
വൈദ്യശാസ്ത്രപരമായി, ഈ അവസ്ഥയെ കെരാട്ടോസിസ് പിലാരിസ് എന്ന് വിളിക്കുന്നു. അമേരിക്കൻ അക്കാദമി ഓഫ് ഡെർമറ്റോളജിയിൽ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച് , കെരാട്ടോസിസ് പിലാരിസ് ഒരു സാധാരണവും നിരുപദ്രവകരവുമായ ചർമ്മ അവസ്ഥയാണ്. ഓപ്പണ്‍ കോമിഡോണ്‍സ് എന്നും ഇത് അറിയപ്പെടുന്നു.
വാക്സിങ്ങും ഷേവിങ്ങും ചെയ്യുമ്പോള്‍ ചര്‍മ്മത്തില്‍ വീക്കവും അസ്വസ്ഥതയും ഉണ്ടാകുന്നു. ഇത് ഫോളിക്കിളുകള്‍ അടയ്ക്കുകയും സ്ട്രോബെറി ലെഗുകള്‍ ഉണ്ടാവുകയും ചെയ്യുന്നു. ചര്‍മ്മത്തില്‍ അമിതമായി കെരാറ്റിന്‍ ഉത്പാദനം നടക്കുന്നതാണ് സ്ട്രോബെറി ലെഗുകളെന്ന അവസ്ഥയിലേക്ക് നയിക്കുന്നത്.
ചിലരുടെ ചര്‍മ്മത്തിന്റെ പ്രത്യേകതയും സ്ട്രോബെറി ലെഗുകള്‍ക്ക് കാരണമാവുന്നുണ്ട്. സെന്‍സിറ്റീവായിട്ടുള്ള സ്കിന്‍ ഇത്തരം കാര്യങ്ങളോട് നന്നായി പ്രതികരിക്കുകയും ചര്‍മം ചുവന്ന് കുരുക്കള്‍ ഉണ്ടാവുന്നതിനും കാരണമാവും. ഇത് ചൊറിച്ചിലടക്കമുള്ള അസ്വസ്ഥതകളും ഉണ്ടാവും.
ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുന്നതിലൂടെ സ്ട്രോബെറി സ്കിന്‍ തടയാന്‍ സഹായിക്കും. ദിവസവും ചര്‍മ്മം നന്നായി മോയിസ്ച്ചറൈസ് ചെയ്ത് പരിചരിക്കുന്നത് സ്ട്രോബെറി സ്കിന്നിനെ അകറ്റും. ചര്‍മ്മത്തിലെ മൃതകോശങ്ങള്‍ നീക്കം ചെയ്യുന്നതിന് മൃദുലമായ സ്ക്രബ് തെരഞ്ഞെടുക്കാം.
സൂര്യാഘാതവും സ്ട്രോബെറി ലെഗിന് കാരണമായേക്കാം. സണ്‍സ്ക്രീന്‍ ഉപയോഗിക്കുന്നതുമാത്രമാണ് പ്രതിവിധി. ഇറുകിയ വസ്ത്രങ്ങള്‍ ഉപയോഗിക്കുന്നതും സ്ട്രോബെറി ലെഗിന് വഴിവെക്കും. ചര്‍മത്തിന് അസ്വസ്ഥതകള്‍ ഉണ്ടാക്കാത്ത അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുക.
















