നേരത്തെ ഇഹലോകവാസം വെടിഞ്ഞെങ്കിലും എന്നും ഓർമ്മിക്കുന്ന ഒരുപിടി ചിത്രങ്ങൾ സമ്മാനിച്ചാണ് സംവിധായകൻ സച്ചി മടങ്ങിയത്. അയ്യപ്പനും കോശിയും എന്ന ചിത്രത്തിന്റെ റിലീസിന് ശേഷമാണ് ആക്സമിക വിയോഗം സംഭവിച്ചത്.
എന്നാൽ ഇപ്പോഴിതാ സച്ചിയുടെ മരണത്തെ ഓർത്തെടുക്കുകയാണ് ലാൽ ജോസ്. ഏതൊരു സംവിധായകനും കൊതിക്കുന്ന മരണം കിട്ടിയ ആളാണ് സച്ചയെന്നും അത് വളരേ നേരത്തെയായിപ്പോയി എന്നേ പരാതി മാത്രമേയുള്ളൂവെന്നുമാണ് അദ്ദേഹം പറയുന്നത്. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
ലാൽ ജോസ് പറയുന്നു..
ചിലർ അങ്ങനെയാണ്, ഒരു കൊള്ളിയാൻ വന്ന് മിന്നിപോകുന്നതുപോലെ പോവും. ഏതൊരു സംവിധായകനും കൊതിക്കുന്ന മരണം കിട്ടിയ ആളാണ് സച്ചി. അത് വളരേ നേരത്തെയായിപ്പോയി എന്നേ പരാതിയുള്ളൂ. വലിയ വിജയത്തിന് ശേഷം മരിക്കുക എന്നതാണ് ഞാൻ എപ്പോഴും കാണാറുള്ള സ്വപ്‌നം. പരാജയത്തിന് ശേഷം മരിക്കുന്നത് സങ്കടമാണ്. അവസാനമായി ഒരു വിജയം കിട്ടാതെ മരിച്ചുപോകുന്നത് സങ്കടമായിരിക്കും എന്നാണ് എനിക്ക് തോന്നുന്നത്. സച്ചിക്ക് ആ ഭാഗ്യമുണ്ടായി.
content highlight: Lal Jose
















