മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന ചിത്രത്തിലൂടെ പ്രേക്ഷക പ്രീതി നേടിയ താരമാണ് ചന്ദു സലിംകുമാര്‍. ഇപ്പോഴിതാ ലാലേട്ടനെ താന്‍ ഇതുവരെ നേരിട്ട് കണ്ടിട്ടില്ലെന്നും പക്ഷേ മമ്മൂക്കയുടെ അടുത്ത് താന്‍ ഭയങ്കര കംഫര്‍ട്ടബിള്‍ ആണെന്നും തുറന്ന് പറയുകയാണ് നടന്‍ സലീം കുമാര്‍. അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തിലാണ് ചന്തു ഇക്കാര്യം പറഞ്ഞത്.
ചന്തുവിന്റെ വാക്കുകള്‍……
‘എനിക്ക് എല്ലാവരുടെയും അടുത്ത് പോയി സംസാരിക്കാന്‍ പറ്റില്ല, ഒരു ബുദ്ധിമുട്ട് ഉണ്ട്. ലാലേട്ടനെ ഒന്നും ഞാന്‍ ജീവിതത്തില്‍ കണ്ടിട്ടില്ല, ഇപ്പോള്‍ ദുല്‍ഖര്‍ ആണെങ്കിലും എനിക്ക് ചെന്ന് സംസാരിക്കാന്‍ പറ്റാറില്ല ഞാന്‍ മാറി നില്‍ക്കും. പക്ഷേ മമ്മൂക്ക, ടൊവിനോ ഒക്കെ ആണെങ്കില്‍ എനിക്ക് ഭയങ്കര കംഫര്‍ട്ടബിള്‍ ആണ്’.
അതേസമയം, ചന്തുവിന്റേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം ലോക ആണ്. ഇന്ത്യന്‍ സിനിമയിലേക്ക് ആദ്യമായി ലേഡി സൂപ്പര്‍ഹീറോ അവതരിപ്പിക്കപ്പെടുന്ന ചിത്രം കൂടിയാണ് ലോക. ചിത്രം കഥയൊരുക്കി സംവിധാനം ചെയ്തിരിക്കുന്നത് ഡൊമിനിക് അരുണ്‍ ആണ്. മെഗാ ബഡ്ജറ്റിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ‘ലോക’ എന്ന് പേരുള്ള ഒരു സൂപ്പര്‍ ഹീറോ സിനിമാറ്റിക് യൂണിവേഴ്‌സിലെ ആദ്യ ചിത്രമാണ് ‘ചന്ദ്ര’. ടീസര്‍ റിലീസിന് പിന്നാലെ വലിയ ഹൈപ്പാണ് ചിത്രത്തിന് മേല്‍ ഉണ്ടായിരിക്കുന്നത്.
















