രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ ആരോപണം ഉന്നയിച്ച നടി റിനി ആൻ ജോർജിനെ പരിഹസിച്ച് സംവിധായിക ഐഷ സുൽത്താന രംഗത്ത്.
ഇത്രയും സന്തോഷത്തോടെ ഒരാളെപ്പറ്റി പരാതി പറയുന്ന യുവനടിയെ കാണുന്നത് ആദ്യമാണെന്നായിരുന്നു ഐഷയുടെ പ്രതികരണം. ഫേസ്ബുക്ക് കുറിപ്പിലായിരുന്നു പ്രതികരണം. എന്നാൽ പിന്നീട് ഐഷ ഈ പോസ്റ്റ് ഡിലീറ്റ് ചെയ്തു.
കുറിപ്പ് ഇങ്ങനെ…
ഞാൻ ആദ്യമായിട്ടാണ് ഇത്രയും സന്തോഷത്തോടെ ഒരാളെ പറ്റി പരാതി പറയുന്ന ഒരു യുവനടിയെ കാണുന്നത്. ഞാനും ഈ യുവ നടിയെ സന്തോഷത്തോടെ അഭിനന്ദിക്കുന്നു… ഇങ്ങനെയായിരിക്കണം യുവ നടികൾ.
content highlight: Aisha Sulthana
















