ആവേശം എന്ന സിനിമയ്ക്ക് ശേഷം ജിത്തു മാധവന്‍ തമിഴ് സൂപ്പര്‍താരം സുര്യയുമായി ഒന്നിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ഒരു പൊലീസ് കഥയാണെന്നും സൂര്യയുടെ നിര്‍മാണ കമ്പനി തന്നെയായിരിക്കും ചിത്രം നിര്‍മ്മിക്കുക എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. സുഷിന്‍ ശ്യാം ആയിരിക്കും ചിത്രത്തിന്റെ സംഗീത സംവിധാനമെന്നും അഭ്യൂഹങ്ങള്‍ ഉണ്ട്.
ഏറെ നാളുകളായി ഈ വാര്‍ത്ത പല സോഷ്യല്‍ മീഡിയ പേജുകളിലും നിറഞ്ഞ് നില്‍ക്കുകയായിരുന്നു. ഇത് സംഭവിച്ചാല്‍ സൂര്യയുടെ ഒരു കിടിലന്‍ റോള്‍ തന്നെ പ്രതീക്ഷിക്കാം എന്ന സന്തോഷത്തിലാണ് ആരാധകര്‍.
അടുത്തിടെയായി മറ്റ് ഇന്‍ഡസ്ട്രികളിലെ സംവിധായകര്‍ക്ക് അവസരം നല്‍കുകയാണ് സൂര്യ. ഇപ്പോള്‍ തെലുഗ് സംവിധായകനായ വെങ്കി അറ്റ്‌ലൂരിയുടെ ചിത്രത്തിലാണ് സൂര്യ അഭിനയിക്കുന്നത്. ലക്കി ഭാസ്‌കറിന് ശേഷം വെങ്കി ഒരുക്കുന്ന ചിത്രമാണത്. നാടന്‍ ലുക്കില്‍ നിന്നുമാറി പക്കാ സ്‌റ്റൈലിഷ് ആയിട്ടാണ് സൂര്യ ഈ സിനിമയില്‍ എത്തുന്നതെന്ന് സൂചനയാണ് പോസ്റ്റര്‍ നല്‍കുന്നത്. ചിത്രത്തിന്റെ പേര് ഇതുവരെ പുറത്തുവിട്ടിട്ടില്ല. മമിത ബൈജു ആണ് സിനിമയില്‍ സൂര്യയുടെ നായികയായി എത്തുന്നത്.
















