സമൂഹമാധ്യമങ്ങളില്‍ ഈയടുത്ത് ഏറ്റവും കൂടുതല്‍ വൈറലായ ഒന്നായിരുന്നു ഇന്‍ഫ്‌ളുവന്‍സറും സംരംഭകയുമായ ദിയ കൃഷ്ണയുടെ ഡെലിവെറി. നിയോം എന്നാണ് ദിയ മകന് പേരിട്ടിരിക്കുന്നത്. പ്രസവത്തിനു മുന്‍പും ശേഷവും ഉള്ള കാര്യങ്ങളെല്ലാം ദിയ സമൂഹമാധ്യമങ്ങളിലൂടെ ആരാധകരോട് പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ ദിയയുടെ സഹോദരി ഓമിയെക്കുറിച്ച് പറയുന്ന കാര്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ്.
ഇഷാനിയുടെ വാക്കുകള്‍…..
”ബേബിയെ എല്ലാവരും മാറി മാറി എടുക്കും. കുറേ പേരുണ്ടല്ലോ. അഹാനയാണ് കൂടുതലും എടുത്തുകൊണ്ട് നടക്കുന്നത്. നമ്മള്‍ പിറകേ നടന്ന് താ, താ എന്ന് ചോദിക്കുമ്പോള്‍ നമ്മുടെ കയ്യില്‍ തരും. അല്ലെങ്കില്‍ തരില്ല. എനിക്ക് ഭയങ്കര ഇഷ്ടമാണ് എടുക്കാന്‍. പക്ഷേ, അഹാനയില്ലാത്ത സമയം നോക്കിയാണ് ഞങ്ങള്‍ മാക്‌സിമം എടുക്കുന്നത്. അഹാന ഉള്ളപ്പോള്‍ എപ്പോഴും ബേബിയുടെ കൂടെത്തന്നെ ആയിരിക്കും”.
















