കവിന്‍ നായകനായി വരാനിരിക്കുന്ന പുതിയ തമിഴ് ചിത്രമാണ് കിസ്സ്. ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത് സതീഷ് ആണ്. ചിത്രത്തില്‍ നായിക പ്രീതി അസ്രാണി ആണ്. ഇപ്പോഴിതാ കിസ്സിന്റെ പുതിയ അപ്‌ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ്. ചിത്രം സെപ്തംബര്‍ 19നായിരിക്കും റിലീസ് എന്നാണ് പുതുതായി പ്രഖ്യാപിച്ചിരിക്കുന്നത്.
കവിന്റേതായി ഒടുവില്‍ വന്ന ചിത്രം ബ്ലഡി ബെഗ്ഗര്‍ നിരൂപകരുടെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ബ്ലഡി ബെഗ്ഗര്‍ ആമസോണ്‍ പ്രൈം വീഡിയോയില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നതെന്ന് ഒടിടിയില്‍ കണ്ടവരുടെ അഭിപ്രായങ്ങളില്‍ നിന്ന് വ്യക്തമായിരുന്നു. കവിന്റെ പ്രകടനവും പ്രശംസകള്‍ നേടുന്നുവെന്നാണ് ചിത്രത്തിന് ലഭിക്കുന്ന മിക്ക പ്രതികരണങ്ങളും സൂചിപ്പിക്കുന്നത്.
ജയേഷ് സുകുമാറാണ് ബ്ലഡി ബെഗ്ഗര്‍ സംവിധാനം ചെയ്തത്. യുവ നടന്‍ കവിന്റെ ഒടുവിലത്തെ ചിത്രമായ ബ്ലഡി ബെഗ്ഗറില്‍ രാധാ രവി, റെഡിന്‍ കിംഗ്‌സ്‌ലെ, പടം വേണു കുമാര്‍, പൃഥ്വി രാജ്, മിസി സലീമ, പ്രിയദര്‍ശിനി രാജ്കുമാര്‍, സുനില്‍ സുഖദ, ടി എം കാര്‍ത്തിക, അര്‍ഷാദ്, അക്ഷയ ഹരിഹരന്‍, അനാര്‍ക്കലി നാസര്‍, ദിവ്യ വിക്രം, മെറിന്‍ ഫിലിപ്പ്, രോഹിത് ഡെന്നിസ്, വിദ്യുത് രവി, മൊഹമ്മദ് എന്നിവരും കഥാപാത്രങ്ങളായി ഉണ്ടായിരുന്നു.
















