മിനിസ്‌ക്രീനിലൂടെ കുടുംബ പ്രേക്ഷകരുടെ ഇഷ്ട നായികയായി മാറിയ താരമാണ് മൃദുല വിജയ്. സീരിയല്‍ താരം യുവ കൃഷ്ണയാണ് മൃദുലയുടെ ഭര്‍ത്താവ്. കുഞ്ഞ് പിറന്നതോടെ മൃദുല അഭിനയ ജീവിതത്തില്‍ നിന്നും കുറച്ച് നാള്‍ ഇടവേള എടുത്തിരുന്നെങ്കിലും വീണ്ടും സജീവമായിരുന്നു. മൃദുലയുടെ പിറന്നാള്‍ ദിനമായ ഇന്നലെ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ തന്റെ പ്രായത്തെ കുറിച്ച് ചോദിച്ചപ്പോള്‍ താരം മറുപടി പറഞ്ഞത് ഇങ്ങനെയാണ്.
‘പ്രായത്തെ കുറിച്ച് പറയാന്‍ തനിക്ക് മടിയില്ല. 1996 ല്‍ ആണ് താന്‍ ജനിച്ചത്’- മൃദുലയുടെ വാക്കുകള്‍.
ഒരു ഉദ്ഘാടനത്തിന് എത്തിയതായിരുന്നു മൃദുല. താരത്തിന്റെ സുഹൃത്തും നടിയും അവതാരകയുമായ ഡയാന ഹമീദും ഒപ്പം ഉണ്ടായിരുന്നു. മൃദുലയുടെ പിറന്നാളിനോട് അനുബന്ധിച്ച് സംഘാടകര്‍ കേക്കും അറേഞ്ച് ചെയ്തിരുന്നു. പരിപാടി കഴിഞ്ഞ് മടങ്ങുമ്പോളാണ് പ്രായത്തെക്കുറിച്ചുള്ള ചോദ്യത്തിന് മൃദുല മറുപടി നല്‍കിയത്. ഇന്‍ഡസ്ട്രിയിലെ സുഹൃത്തുക്കളും ആരാധകരുമടക്കം നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ മൃദുലയ്ക്ക് ആശംസകളുമായി എത്തിയിരുന്നു.
















