ഷൈന്‍ ടോം ചാക്കോ, വിന്‍സി അലോഷ്യസ്, ദീപക് പറമ്പോല്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി യൂജിന്‍ ജോസ് ചിറമ്മേല്‍ തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രം ‘സൂത്രവാക്യം’ ഒടിടിയില്‍ പ്രദര്‍ശനം ആരംഭിച്ചിരിക്കുകയാണ്. ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രമാണ് ഇത്. ജൂലൈ 11 ന് ആയിരുന്നു തിയറ്റര്‍ റിലീസ്. ആമസോണ്‍ പ്രൈം വീഡിയോ, ലയണ്‍സ്‌ഗേറ്റ് പ്ലേ എന്നീ പ്ലാറ്റ്‌ഫോമുകളില്‍ ചിത്രം കാണാം. തെലുങ്ക് പതിപ്പ് ഇടിവി വിന്‍ എന്ന പ്ലാറ്റ്‌ഫോമിലും കാണാനാവും.
സിനിമാബണ്ടി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കന്ദ്രഗുള ലാവണ്യ ദേവി അവതരിപ്പിച്ച് കന്ദ്രഗുള ശ്രീകാന്ത് നിര്‍മ്മിച്ച ചിത്രമാണിത്. മനുഷ്യബന്ധങ്ങളുടെ ആഴവും സൗഹൃദത്തിന്റെ മേന്മയും കാരുണ്യത്തിന്റെ തലോടലും നിറഞ്ഞ ഈ ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് റെജിന്‍ എസ് ബാബുവാണ്. ശ്രീകാന്ത് കന്ദ്രഗുള, ബിനോജ് വില്യ, മീനാക്ഷി മാധവി, നസീഫ്, അനഘ, ദിവ്യ എം നായര്‍ എന്നീ പ്രമുഖ താരങ്ങളും ഈ ചിത്രത്തില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു.
എഡിറ്റര്‍ നിതീഷ് കെ ടി ആര്‍, സംഗീതം ജീന്‍ പി ജോണ്‍സണ്‍, പ്രോജക്ട് ഡിസൈനര്‍ അപ്പുണ്ണി സാജന്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ഡി ഗിരീഷ് റെഡ്ഢി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ സൗജന്യ വര്‍മ്മ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജോബ് ജോര്‍ജ്, ലൈന്‍ പ്രൊഡ്യൂസര്‍ രാജേഷ് കൃഷ്ണന്‍, വത്രാലങ്കാരം വിപിന്‍ദാസ്, മേക്കപ്പ് റോണി വെള്ളത്തൂവല്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ അബ്രു സൈമണ്‍, പിആര്‍ഒ മഞ്ജു ഗോപിനാഥ്, സംഘട്ടനം ഇര്‍ഫാന്‍ അമീര്‍, അസോസിയേറ്റ് ഡയറക്ടര്‍ എം ഗംഗന്‍ കുമാര്‍, വിഘ്‌നേഷ് ജയകൃഷ്ണന്‍, അരുണ്‍ ലാല്‍, പബ്ലിസിറ്റി ഡിസൈന്‍ ആര്‍ മാധവന്‍, സ്റ്റില്‍സ് ജാന്‍ ജോസഫ് ജോര്‍ജ്, ഷോര്‍ട്‌സ് ട്യൂബ് ആഡ്‌സ്.
















