മോഹന്‍ലാലിനെ നായകനാക്കി സത്യന് അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഹൃദയപൂര്‍വ്വം’. എന്നും എപ്പോഴും എന്ന ചിത്രത്തിന് ശേഷം പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സത്യന് അന്തിക്കാട്- മോഹന്‍ലാല്‍ കോംബോ ഒന്നിക്കുന്നത്. മോഹന്‍ലാലിനൊപ്പം സംഗീത് പ്രതാപും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഇപ്പോഴിതാ മോഹന്‍ലാല്‍- സംഗീത് കോംബോയെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകന് സത്യന് അന്തിക്കാട്. കൗമുദിക്ക് നല്കിയ അഭിമുഖത്തിലായിരുന്നു സത്യന് അന്തിക്കാടിന്റെ പ്രതികരണം.
സത്യന് അന്തിക്കാടിന്റെ വാക്കുകള്‍….
‘മോഹന്‍ലാലിനൊപ്പം സംഗീത് പ്രതാപ് വരുമ്പോള്‍ അതൊരു ഡിഫറന്റ് കോമ്പിനേഷനാണ്. പ്രേമലുവിലെ അമല്‍ ഡേവിസ് എന്ന കഥാപാത്രത്തിലൂടെ ഏറ്റവും കൂടുതല്‍ പ്രേക്ഷകരെ ആകര്‍ഷിച്ച നടനാണ് സംഗീത്. അതുകൊണ്ട് തന്നെ സംഗീത്-ലാല്‍ കോമ്പിനേഷന്‍ ഈ പടത്തിന്റെ ഹൈലൈറ്റാണ്. സ്വഭാവിക അഭിനയത്തിന്റെ ഉസ്താദുക്കളാണ് രണ്ടുപേരും. മോഹന്‍ലാലിനൊപ്പം നില്ക്കാന് സംഗീതിന് സാധിക്കുന്നുണ്ട്. അതിന് മോഹന്‍ലാലിനെയാണ് ഏറ്റവും കൂടുതല്‍ സമ്മതിക്കേണ്ടത്. സംഗീതിന് ലാല്‍ സാര്‍ എന്നൊരു അകല്‍ച്ചയുണ്ടായിരുന്നു. പക്ഷെ ആദ്യ ദിവസം തന്നെ ലാല്‍ അത് മാറ്റിയെടുത്തു. നിങ്ങളുടെ അച്ഛന്മാരുടെ കൂടെ ഞാന്‍ വര്‍ക്ക് ചെയ്തിട്ടുള്ളതാണെന്നാണ് ലാല്‍ മാളവികയോടും സംഗീതിനോടും പറഞ്ഞത്. അന്ന് തൊട്ട് ഇവര്‍ ഫ്രണ്ട്സാണ്. സംഗീത് ഏറ്റവും കൂടുതല്‍ ചിരിച്ചത് ലാലിനൊപ്പമുള്ള സീക്വന്‍സുകളിലാണ്. അവര്‍ ഫ്രീയായി കഴിയുമ്പോഴാണ് കൂടുതല്‍ ഔട്ട്പുട്ട് കിട്ടുന്നത്’.
അതേസമയം അഖില്‍ സത്യന്റെ കഥയ്ക്ക് സോനു ടി.പിയാണ് തിരക്കഥ രചിക്കുന്നത്. മാളവിക മോഹനന് ആണ് ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായെത്തുന്നത്. കൂടാതെ സംഗീത്പ്രതാപ്, സംഗീത, സിദ്ധിഖ്, ലാലു അലക്സ്, ജനാര്ദ്ദനന്, ബാബുരാജ് തുടങ്ങീ മികച്ച താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നു. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ജസ്റ്റിന് പ്രഭാകരന് ആണ് സംഗീതം നല്‍കുന്നത്.
















