പാലക്കാട്: രാഹുലിനെതിരെ പരാതി ഉന്നയിച്ച സ്ത്രീകളെ അപമാനിച്ച് വി കെ ശ്രീകണ്ഠന്‍. ഭരണകക്ഷി നേതാക്കൾക്കൊപ്പം അർധവസ്ത്രം ധരിച്ച് നിന്നവരാണ് രാഹുലിനെതിരെ ആരോപണം ഉന്നയിച്ചതെന്ന് വി.കെ ശ്രീകണ്ഠൻ എം.പി. ആരോപണം ഉന്നയിച്ചവരുടെ രാഷ്ട്രീയപശ്ചാത്തലം ഉൾപ്പടെ പരിശോധിക്കണം. രാഹുലിനെതിരെ ഒരു പരാതിയും പൊലീസിന്റെ മുമ്പിൽ നിലവിലില്ല. അതുകൊണ്ട് അദ്ദേഹം രാജിവെക്കേണ്ട കാര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു.
സ്വന്തം ഇഷ്ടപ്രകാരമാണ് രാജി എന്ന രാഹുലിന്റെ വാദത്തെ വി കെ ശ്രീകണ്ഠൻ തള്ളുകയും ചെയ്തു. ആരോപണം വന്നപ്പോൾ തന്നെ രാഹുലിനോട് ഒഴിയാൻ ആവശ്യപ്പെട്ടു. രാഹുൽ പറഞ്ഞത് തെറ്റാണ്. രാജിവെച്ചത് പാർട്ടി ആവിശ്യപ്രകാരമാണെന്നും വികെ ശ്രീകണ്ഠൻ പറഞ്ഞു.
അതേസമയം, വിഷയത്തിൽ അന്വേഷണത്തിന് കോൺഗ്രസ് സമിതി രൂപീകരിച്ചിട്ടുണ്ട്. രാഹുലിനെതിരായ ആരോപണങ്ങൾ സമിതി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കും.
















