ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാന്റെ ആദ്യ സംവിധാന സംരംഭമായ ‘ദി ബാഡ്‌സ് ഓഫ് ബോളിവുഡ്’. സെപ്റ്റംബര്‍ 18ന് നെറ്റ്ഫ്‌ലിക്‌സില്‍ സീരീസ് സ്ട്രീമിങ് ആരംഭിക്കും. സീരിസിന്റെ ട്രെയ്‌ലർ കഴിഞ്ഞ ദിവസമാണ് പുറത്ത് വിട്ടത്. മുംബൈയില്‍ വെച്ച് നടന്ന സീരിസിന്റെ പ്രിവ്യൂ ലോഞ്ച് താര നിബിഡമായിരുന്നു. വേദിയിൽ നിന്നുള്ള താരങ്ങളുടെ പ്രസംഗം, സോഷ്യൽ മീഡിയയിൽ വൈറലാണ്. ഷാരൂഖ് ഖാന്‍ അവതാരകനായ ചടങ്ങില്‍ നടന്‍ ബോബി ഡിയോളും പങ്കെടുത്തിരുന്നു. ബോബി ഡിയോളും ഷാരൂഖ് ഖാനും തമ്മില്‍ വേദിയില്‍ വെച്ച് നടന്ന സംഭാഷണമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ്. സീരീസില്‍ ഒരു പ്രധാന വേഷത്തില്‍ ബോബി അഭിനയിക്കുന്നുമുണ്ട്.
ആര്യന്‍ ഖാന്റെ സംവിധാനത്തില്‍ അഭിനയിച്ചത്തിൽ തനിക്ക് പരാതി ഉണ്ടെന്ന് ബോബി തമാശയായി ഷാരുഖിനോട് പറഞ്ഞു. തന്നെ മുഴുവനായും ഉപയോഗിച്ച സംവിധായകരില്‍ ഒരാളാണ് ആര്യന്‍ എന്നും തങ്ങളെ എല്ലാവരെയും മുഴുവനായി അദ്ദേഹം പിഴിഞ്ഞെടുത്തിട്ടുണ്ടെന്നും ബോബി ഡിയോള്‍ പറയുന്നു. വീണ്ടും വീണ്ടും ടേക്കുകള്‍ എടുക്കുന്നതില്‍ തനിക്ക് കുഴപ്പമില്ലെന്നും എന്നാല്‍ ആര്യന്‍ ടേക്കുകള്‍ എടുത്ത് തന്നെ കൊല്ലാക്കൊല ചെയ്തെന്നും ബോബി ഡിയോള്‍ ഷാരൂഖിനോട് തമാശ രൂപത്തില്‍ പറഞ്ഞു. ഓരോ കഥാപാത്രത്തെ കുറിച്ചും ആഴത്തില്‍ അറിയുന്ന സംവിധായകനാണ് ആര്യന്‍ ഖാന്‍ എന്ന് ബോബി ഡിയോള്‍ കൂട്ടിച്ചേര്‍ത്തു. ആര്യന്റെ സ്‌കില്‍ അതിശയിപ്പിക്കുന്നതാണെന്നും എത്ര വലിയ നടന്മാര്‍ ആയാലും ചെറിയ നടന്മാര്‍ ആയാലും അവരുടെയെല്ലാം മികച്ച പ്രകടനം പുറത്തെടുക്കാന്‍ ആര്യന് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
ബോളിവുഡിനെ ട്രോളുന്ന തരത്തിൽ സറ്റയര്‍, സ്പൂഫ് എലെമെന്റും സീരിസിൽ ഉണ്ടാകുമെന്നും ബാഡ്‌സ് ഓഫ് ബോളിവുഡ് ടീസർ ഉറപ്പുനൽകുന്നുണ്ട്. ഷാരൂഖ് ഖാന്റെ വോയിസ് ഓവറിലൂടെയാണ് വീഡിയോ ആരംഭിക്കുന്നത്. കിൽ എന്ന സിനിമയിലൂടെ ശ്രദ്ധയാകർഷിച്ച ലക്ഷ്യ ആണ് സീരിസിൽ പ്രധാന കഥാപാത്രമായി എത്തുന്നത്. സഹേർ ബംബ ആണ് നായിക.
മനോജ് പഹ്വ, മോന സിംഗ്, മനീഷ് ചൗധരി, രാഘവ് ജുയൽ, അന്യ സിംഗ്, വിജയന്ത് കോലി, ഗൗതമി കപൂർ എന്നിവരും സീരിസിന്റെ ഭാഗമാണ്. നിരവധി ബോളിവുഡ് സൂപ്പർതാരങ്ങളും സീരിസിൽ അതിഥി വേഷത്തിൽ എത്തുന്നുണ്ട്. രൺബീർ കപൂർ, സൽമാൻ ഖാൻ, രൺവീർ സിംഗ്, ഷാരൂഖ് ഖാൻ എന്നിവരാണ് ഷോയിൽ കാമിയോ റോളിൽ എത്തുന്നത്.
“There’s something magical about him”, #BobbyDeol on working with #AryanKhan at The Ba***ds Of Bollywood.#Celebs #ShahRukhKhan #SRK pic.twitter.com/W94FyQDoa5
— Filmfare (@filmfare) August 20, 2025
















