സുരേഷ് ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷ് അടുത്തിടെയാണ് സിനിമയില്‍ സജീവമായത്. എന്നാല്‍ ആദ്യ സിനിമയിലെ അഭിനയത്തില്‍ സമൂഹ മാധ്യമത്തില്‍ നിന്നും നടന് ഒരുപാട് ട്രോളുകളും ഏറ്റു വാങ്ങേണ്ടി വന്നു. ഇപ്പോഴിതാ ട്രോളുകള്‍ ഒരിക്കലും ഇല്ലാതാകില്ലെന്നും തന്നോട് വെറുപ്പുള്ള ഒരു വിഭാഗം ആളുകള്‍ ഉണ്ടെന്നും തുറന്ന് പറയുകയാണ് നടന്‍ മാധവ് സുരേഷ്. ജിഞ്ചര്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് മാധവ് സുരേഷ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.
മാധവിന്റ വാക്കുകള്‍……
‘ഒരു ഭാഗത്ത് എന്റെ അച്ഛന്‍ ഒരു BJP മന്ത്രി ആയതുകൊണ്ടുള്ള വെറുപ്പ് ഉണ്ട്. പിന്നെ ഞാന്‍ ഒന്നും തെളിയിക്കാതെ സിനിമയില്‍ അഭിനയിച്ചതുകൊണ്ട് എന്നോട് വെറുപ്പ് ഉള്ളവരുണ്ട്. ശരിയാണ് ഒരു നെപോ കിഡ് ആയതുകൊണ്ട് തന്നെയാണ് എനിക്ക് അവസരം ലഭിച്ചത്. മനസ്സ് തുറന്ന് കാര്യങ്ങള്‍ പറയുന്നവരെ എന്തായാലും വിമര്‍ശിക്കും, എന്നെ അതൊന്നും ബാധിക്കുന്നില്ല. കുമ്മാട്ടിക്കളിയില്‍ എന്റെ പെര്‍ഫോമന്‍സ് ഞാന്‍ തന്നെ വിലയിരുത്തി മോശമായിരുന്നു’.
കുമ്മാട്ടിക്കളി എന്ന ചിത്രത്തിലെ അഭിനയത്തിന് മാധവ് ഒരുപാട് ട്രോളുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വിധേയനായിട്ടുണ്ട്. അതേസമയം, മാധവ് സുരേഷ് നായകനായി എത്തുന്ന ഗ്യാംഗ്സ്റ്റര്‍ ആക്ഷന്‍ ഡ്രാമ ത്രില്ലര്‍ ചിത്രം അങ്കം അട്ടഹാസത്തിന്റെ ട്രെയ്ലര്‍ പുറത്തിറങ്ങിയിരുന്നു. ട്രിയാനി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍, മാധവ് സുരേഷ്, ഷൈന്‍ ടോം ചാക്കോ, സൈജു കുറുപ്പ്, മക്ബൂല്‍ സല്‍മാന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സുജിത് എസ്. നായര്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്.
















