Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Explainers

സ്ത്രീ പീഡന വാര്‍ത്തകള്‍ക്കിടയില്‍ സന്തോഷം നല്‍കുമോ ഈ വാര്‍ത്ത ?: വരുന്നൂ ബാങ്ക് അക്കൗണ്ടുകളിലേക്ക് ഓണസമ്മാനമായി രണ്ടു ഗഡു ക്ഷേമ പെന്‍ഷന്‍; 62 ലക്ഷത്തോളം പേര്‍ക്ക് ഓണത്തിന് 3200 രൂപവീതം ലഭിക്കും

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 22, 2025, 02:43 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

മാധ്യമങ്ങള്‍ നിറയെ രാഹുല്‍ മാങ്കൂട്ടം എന്ന യുവ കോണ്‍ഗ്രസ് നേതാവിന്റെ സ്ത്രീ പീഡന വിഷയങ്ങള്‍ നിറഞ്ഞു നില്‍ക്കുകയാണ്. എന്നാല്‍, ഇതിന്റെ സത്യാവസ്ഥയും അസത്യ പ്രാചരണവും ഏതാണെന്ന് തിരിച്ചറിയാനാവാത്ത വിധം കൂടിക്കലര്‍ന്നിരിക്കുന്നു. ഇടതു സൈബര്‍ഇടങ്ങളില്‍ നിന്നും രാഷ്ട്രീയമായും വ്യക്തി പരമായുമുള്ള ആക്രമണങ്ങള്‍ രൂക്ഷമായിരിക്കുകയാണ്. രാഹുലിന് എതിരെ വെളിപ്പെടുത്തല്‍ നടത്തിയവര്‍ക്ക് അതിലും രൂക്ഷമായ സൈബര്‍ ആക്രമണങ്ങളാണ് നടക്കുന്നത്. ട്രാന്‍സ് ജെന്റര്‍ മുതല്‍ സിനിമാ നടിയിലൂടെ അന്യ സംസ്ഥാനത്തുള്ള യുവതി വരെ തനിക്കെതിരേ രാഹുല്‍ നടത്തിയ വൈകൃത കഥകള്‍ പറയുകയാണ്.

ഇനി ആരുടെ വെളിപ്പെടുത്തലാണ് പുതുതായി വരുന്നതെന്ന ആകാംഷയോടെ കാത്തിരിക്കുകയാണ് ജനം. ജനങ്ങള്‍ക്ക് ചൂടോടെ വായിക്കാനും, കേള്‍ക്കാനുമായി പുതിയ ഇരകളിലേക്ക് ഇന്‍വെസ്റ്രിഗേറ്റീവ് ജേര്‍ണലിസം നടത്തുകയാണ് മാധ്യമങ്ങളും. പുതിയ ആയുധം കാത്തിരിക്കുന്ന ഇടതുപക്ഷവും, ഇടിമണലില്‍ നിന്നും ഇടിമണലിലേക്ക് താഴ്ന്നു പോകുമോ എന്നു ഭയക്കുന്ന കോണ്‍ഗ്രസ്സും, അമ്പേ പ്രതിരോധത്തിലായിപ്പോയ മഹിളാ കോണ്‍ഗ്രസ്സും, മിണ്ടാന്‍ കഴിയാത്ത വിധം മൗനത്തിലാണ്ടു പോയ പ്രതിപക്ഷ മുന്നണിയിലെ പാര്‍ട്ടികളുമാണ് കേരളത്തില്‍ കാണാനാകുന്നത്. ഇവിടെ കൂടുതല്‍ വായനക്കാരെയും കേള്‍വിക്കാരെയും ആകര്‍ഷിക്കാനായി പീഡന കഥകള്‍ മാത്രം കണ്ടെത്തി നല്‍കിക്കൊണ്ടിരിക്കുന്ന മാധ്യമങ്ങള്‍ ക്ഷേമ പെന്‍ഷന്‍കാരുടെ സന്തോഷത്തിന് എത്ര വിലയാണ് ഇട്ടിരിക്കുന്നതെന്ന് ഊഹിക്കാവുന്നതേയുള്ളൂ.

എങ്കിലും ഇവിടെയെങ്കിലും ഈ വാര്‍ത്തയ്ക്ക് കൊടുക്കേണ്ട പ്രാധാന്യം വിസ്മരിക്കാനാവില്ല. കാരണം, കാണംവിറ്റും ഓണം ഉണ്ണുന്ന നാളുകളില്‍ ക്ഷേമ പെന്‍ഷന്‍ രണ്ടു ഗഡു കൊടുക്കുന്നുവെന്നത് ചെറിയ ആശ്വാസമായി കാണണം. പാവപ്പെട്ട വയസ്സായ മനുഷ്യര്‍ക്ക് രണ്ടു ഗഡു ക്ഷേമപെന്‍ഷന്‍ എന്നത് വലിയ കാര്യമാണ്. പീഡന വാര്‍ത്തകള്‍ക്കിടയില്‍ ഈ നല്ല വാര്‍ത്ത മങ്ങിതിരിക്കാന്‍ ശ്രദ്ധിക്കുന്നതാണ് മനുഷ്യത്വം. സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് സര്‍ക്കാരിന്റെ ഓണ സമ്മാനമായി രണ്ടു ഗഡു ക്ഷേമ പെന്‍ഷന്‍ ലഭിക്കുമെന്നതാണ് പറയാനുള്ളത്. ഇതിനായി 1679 കോടി അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. 62 ലക്ഷത്തോളം പേര്‍ക്കാണ് ഓണത്തിന് 3200 രൂപവീതം ലഭിക്കുന്നത്. ആഗസ്തിലെ പെന്‍ഷന് പുറമെ ഒരു ഗഡു കുടിശിക കൂടിയാണ് അനുവദിച്ചത്.

അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് എല്ലാ പെന്‍ഷന്‍ കുടിശികയും തീര്‍ക്കാനാണ് സര്‍ക്കാര്‍ തീരുമാനം. കടുത്ത സാമ്പത്തിക പ്രതിസന്ധിയ്ക്കിടെയാണ് ഈ തീരുമാനം. ശനിയാഴ്ച മുതല്‍ ഇത് ഗുണഭോക്താക്കള്‍ക്ക് ലഭിച്ചു തുടങ്ങും. 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടില്‍ തുക എത്തും. മറ്റുള്ളവര്‍ക്ക് സഹകരണ ബാങ്കുകള്‍ വഴി വീട്ടിലെത്തി പെന്‍ഷന്‍ കൈമാറും. 8.46 ലക്ഷം പേര്‍ക്ക് ദേശീയ പെന്‍ഷന്‍ പദ്ധതിയിലെ കേന്ദ്ര വിഹിതം കേന്ദ്ര സര്‍ക്കാരാണ് നല്‍കേണ്ടത്. ഇതിനാവശ്യമായ 48.42 കോടി രൂപയും സംസ്ഥാനം മുന്‍കൂര്‍ അടിസ്ഥാനത്തില്‍ അനുവദിച്ചിട്ടുണ്ട്. ഈ വിഹിതം കേന്ദ്ര സര്‍ക്കാരിന്റെ പിഎഫ്എംഎസ് സംവിധാനം വഴിയാണ് ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യേണ്ടത്.

ഓണ ചെലവുകള്‍ക്കായി 2000 കോടിയുടെ കടപത്രം ഇറക്കിയിരുന്നു. ഇതുപയോഗിച്ചാകും പെന്‍ഷന്‍ വിതരണം. സംസ്ഥാനത്തെ വിവിധ ക്ഷേമനിധി ബോര്‍ഡുകളില്‍ അംശദായം അടച്ച് അംഗങ്ങളായവര്‍ക്ക് ലഭിക്കാനുള്ള പെന്‍ഷന്‍ കുടിശ്ശികയും മറ്റ് ആനുകൂല്യങ്ങളും ഓണത്തിന് മുന്‍പ് വിതരണം ചെയ്യണമെന്നും ക്ഷേമനിധി ബോര്‍ഡുകളുടെ കാര്യത്തില്‍ സുതാര്യത ഉറപ്പ് വരുത്തണമെന്നും ഐഎന്‍ടിയുസിയില്‍ അഫിലിയേറ്റ് ചെയ്ത യൂണിയനുകള്‍ ആവശ്യപ്പെട്ടിരുന്നു. ഇതെല്ലാം പരിഗണിച്ചാണ് സാമ്പത്തിക പ്രതിസന്ധിയ്ക്കിടെയും ക്ഷേമ പെന്‍ഷന്‍ നല്‍കുന്നത്. വിഷക്കാലത്തും ഇതേ മാതൃകയില്‍ പെന്‍ഷന്‍ കൊടുത്തിരുന്നു.

ഓണക്കാല ചെലവുകള്‍ക്ക് പണം കണ്ടെത്താന്‍ മറ്റു ചെലവുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി സര്‍ക്കാര്‍ നടപടി എടുത്തിരുന്നു. ട്രഷറിയില്‍ ഒരു ബില്ലില്‍ മാറാവുന്ന പരിധി 25 ലക്ഷത്തില്‍നിന്ന് 10 ലക്ഷമാക്കി കുറച്ചു. സാമ്പത്തികപ്രതിസന്ധി രൂക്ഷമായി തുടരുന്നതാണ് കാരണം. ബില്‍ മാറാനുള്ള നിയന്ത്രണം ശമ്പളം, പെന്‍ഷന്‍, ബോണസ്, ഓണം ഉത്സവബത്ത എന്നിവയ്ക്ക് ബാധകമല്ല. വകുപ്പുകളുടെ മറ്റ് പദ്ധതികള്‍ക്കും ആനുകൂല്യങ്ങള്‍ക്കുമുള്ള പണം, കരാറുകാരുടെ ബില്ലുകള്‍ എന്നിവ മാറാന്‍ നിയന്ത്രണമുണ്ടാകും. രണ്ടുഗഡു ക്ഷേമപെന്‍ഷന്‍ ഉള്‍പ്പെടെ നല്‍കേണ്ടതിനാല്‍ 6000 കോടിയെങ്കിലും ഓണത്തിന് കടമെടുക്കേണ്ടിവരും. ഇതോടെ ഡിസംബര്‍വരെ അനുവദിച്ച കടത്തിന്റെ ഭൂരിഭാഗവും എടുത്തുതീരും.

കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ സാമ്പത്തിക വര്‍ഷാവസാനത്തിലെ വന്‍ ചെലവിനുള്ള പണം കണ്ടെത്താന്‍ ബുദ്ധിമുട്ടുകയാണ് ട്രഷറി. കിട്ടാവിന്നിടത്തുനിന്നെല്ലാം പണം വാങ്ങിയാണ് മുന്നോട്ട് പോകുന്നത്. ഇതിനിടയിലാണ് ക്ഷേമ പെന്‍ഷന്‍ നല്‍കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പുള്ള ഓണമാണ് ഇത്. അടുത്ത വര്‍ഷം മേയില്‍ പുതിയ സര്‍ക്കാര്‍ വരും. ഇത് ഇടതുപക്ഷം ആകണമെന്നാണ് സിപിഎം നിലപാട്. ഇതുകൂടി കണക്കിലെടുത്താണ് സാമ്പത്തിക പ്രതിസന്ധിയ്ക്കിടെയിലും ക്ഷേമ പെന്‍ഷന്‍ കൊടുക്കുന്നത്. കേരളത്തിലെ നിലവിലുള്ള രാഷ്ട്രീയ പ്രശ്‌നങ്ങളെല്ലാം ചര്‍ച്ച ചെയ്യുമ്പോള്‍ ഈ ക്ഷേമപെന്‍ഷനും അത് ലഭിക്കുമ്പോള്‍ സന്തോ,ിക്കുന്നവരുടെയും വാര്‍ത്തയും വായിക്കാതെ പോകരുതെന്ന അപേക്ഷ മാത്രമാണ് വെയ്ക്കാനുള്ളത്.

ReadAlso:

നയപ്രഖ്യാപനം യുദ്ധ പ്രഖ്യാപനമല്ല: 5.07 ലക്ഷം കോടി സംസ്ഥാനത്തിന്റെ ആകെ കടബാധ്യത; മുഖ്യമന്ത്രി വി.ഡി. സതീശന്‍

കൊല്ലപ്പെട്ട ഇറാന്റെ മുന്‍ പരമോന്നത നേതാവ് ആയത്തുല്ല സയ്യിദ് അലി ഖമേനിക്ക് വിടചൊല്ലാനൊരുങ്ങി ഇറാന്‍: ടെഹ്‌റാനില്‍ മൂന്നു ദിവസത്തെ വിടവാങ്ങല്‍ ചടങ്ങുകള്‍; 24 മണിക്കൂര്‍ നീളുന്ന വിലാപയാത്ര

രണ്ടാനച്ഛന്റെ ചവിട്ടേറ്റ് അര്‍ഷിദിന്റെ ഏഴ് വാരിയെല്ലുകള്‍ ഒടിഞ്ഞിരുന്നു ?: പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ഞെട്ടിക്കുന്നത് ?; അഷ്‌കര്‍ കൊടും ക്രമിനലെന്ന് ഭൂതകാല ജീവിതം വെളിവാക്കുന്നു

ജാതിവാല്‍ കൊണ്ടു നടക്കുന്നവരേ, ആ പാതിവെന്ത ബഞ്ചും, നീതി നിഷേധവും ഇന്നും സ്മാരകങ്ങളാണ് ?; അയ്യന്‍കാളിയുടെ സമത്വ സമരം കുട്ടികളെ ഓര്‍മ്മിപ്പിക്കേണ്ടതുണ്ട് ?; മറന്നു പോകരുതാരും

വീണാ വിജയനെ പൂട്ടാന്‍ ഇ.ഡിയുടെ ലോക്കര്‍ റെയ്ഡ് ?: കള്ളപ്പണ നിരോധന നിയമപ്രകാരം കേസിന് ശക്തനമായ തെളിവു തേടി ലോക്കര്‍ തുറക്കും

CONTENT HIGH LIGHTS; Will this news bring joy amidst the news of women’s harassment?: Two installments of welfare pension are coming to bank accounts as an Onam gift; Around 62 lakh people will receive Rs. 3200 each for Onam

Tags: LDFONAMwelfare pensionANWESHANAM NEWSrahul mankoottamKERALA PENSIONERSWEFARE PENSOIN SCHEMEKERALA ONAM FESTIVALUDF

Latest News

മന്ത്രി സണ്ണി ജോസഫിന്റെ പ്രൈവറ്റ് സെക്രട്ടറിയായി സഹോദരീ ഭര്‍ത്താവിനെ നിയമിച്ച സംഭവം; പ്രതികരിച്ച് മുഖ്യമന്ത്രി വിഡി സതീശൻ

എല്ലാം സുധി ചേട്ടന് വേണ്ടി…ഗ്ലാമറസായി വസ്ത്രം ധരിച്ച് നൃത്തം;  ഉപദേശിക്കാൻ വന്നവരെ ചീത്ത വിളിച്ച് രേണു സുധി

മുൻ മുഖ്യമന്ത്രിയുടെ വസതിയിൽ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

വിരമിക്കൽ പ്രായം ഉയർത്താനുള്ള നീക്കം യുവജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനം: എഐവൈഎഫ്

യുവതിയെ കഴുത്തറുത്തു കൊന്ന കേസിലെ പ്രതിയായ ഭര്‍ത്താവ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies