കോളിവുഡില്‍ ഏറെ ആരാധകരുളള നടന്മാരാണ് സൂര്യയും,കാര്‍ത്തിയും. സൂര്യയുടെ ഓഫ് സ്‌ക്രീന്‍ ലുക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് പതിവാണ്. ഇപ്പോഴിതാ സൂര്യയുടെയും അനിയന്‍ കാര്‍ത്തിയുടെയും ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരിക്കുന്നത്.
ചെന്നൈയിലെ സാന്തോം ചര്‍ച്ചില്‍ നടന്ന ഒരു വിവാഹത്തില്‍ പങ്കെടുക്കാനായി സൂര്യയും കാര്‍ത്തിയും എത്തിയപ്പോഴുള്ള ചിത്രങ്ങളാണ് വൈറലാകുന്നത്. ചാര നിറത്തിലുള്ള കോട്ട് ധരിച്ച് സൂര്യ എത്തിയപ്പോള്‍ നീല നിറത്തിലുള്ള ഡ്രസ്സ് ധരിച്ചാണ് കാര്‍ത്തി എത്തിയത്. നിമിഷനേരങ്ങള്‍ കൊണ്ടാണ് ചിത്രങ്ങള്‍ ഇരുതാരങ്ങളുടെയും ആരാധകര്‍ ഏറ്റെടുത്തത്. ‘ചേട്ടനും അനിയനും തമ്മില്‍ ലുക്കിന്റെ കാര്യത്തില്‍ മത്സരിക്കുകയാണ്’, ‘സ്‌റ്റൈലിഷ് സ്റ്റാര്‍ സൂര്യ’, എന്നിങ്ങനെയാണ് ചിത്രങ്ങള്‍ക്ക് താഴെ വരുന്ന കമന്റുകള്‍.
അതേസമയം, ആര്‍ജെ ബാലാജി സംവിധാനം ചെയ്യുന്ന കറുപ്പ് ആണ് ഇനി പുറത്തിറങ്ങാനുള്ള സൂര്യ ചിത്രം. സിനിമയുടെ ടീസര്‍ നേരത്തെ പുറത്തുവന്നിരുന്നു. മാസ് രംഗങ്ങള്‍ ഉള്‍ക്കൊള്ളിച്ച് ഫൈറ്റ് സീനുകളും പഞ്ച് ഡയലോഗുകളോടും കൂടി എത്തിയ ടീസര്‍ നിമിഷനേരം കൊണ്ട് തന്നെ ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. ടീസറിലെ സൂര്യയുടെ ഗെറ്റപ്പിനെയും ബാക് ഗ്രൗണ്ട് സ്‌ക്രോറിനും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ചിത്രം ജനുവരിയില്‍ പുറത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ട്.
















